രാജസ്ഥാനിലും കോണ്‍ഗ്രസില്‍ അനുരഞ്ജന നീക്കം
ജയ്പൂര്‍: പഞ്ചാബിന് പിന്നാലെ രാജസ്ഥാനിലെ കോണ്‍ഗ്രസ് നേതൃത്വത്തിലെ ഉള്‍പ്പോര്‍ പരിഹരിക്കാന്‍ ഇന്ന് ഉന്നതല ചര്‍ച്ച നടക്കും. പഞാബില്‍ മുഖ്യമന്ത്രി അമരിന്ദര്‍ സിങ്ങും റിബല്‍ നേതാവ് നവജ്യോത് സിദ്ധുവും തമ്മിലുള്ള ഒത്തുതീര്‍പ്പ് ഇന്നലെയായിരുന്നു. പഞ്ചാബില്‍ ഉടനെ മന്ത്രിസഭാ അഴിച്ചുപണി ഉണ്ടാകുമെന്നാണ് അറിയുന്നത്.
ഇന്ന് ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കായി ദില്ലിയില്‍ നിന്ന് കെ സി വേണുഗോപാലും അജയ് മാഖനും ജയ്‌പൂരില്‍ എത്തിയിട്ടുണ്ട്.അശോക് ഘെലോട്ടിന്റെ മന്ത്രിസഭയില്‍ ഇപ്പോള്‍ 21 അംഗങ്ങള്‍ ആണുള്ളത്. അത് 30 അംഗങ്ങള്‍ വരെയായി ഉയര്‍ത്താം. നേരത്തെ വിമത നേതാവ് സച്ചിന്‍ പൈലറ്റിനൊപ്പം 18 എം എല്‍ എ മാരാണ് ഉണ്ടായിരുന്നത്.പാര്‍ട്ടിയുടെ മുന്നില്‍ പൈലറ്റ് ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങള്‍ക്ക് ഉടന്‍ പരിഹാരം ഉണ്ടാകുമെന്നു പൈലറ്റിനൊപ്പമുള്ളവര്‍ പ്രതീക്ഷിക്കുന്നു. വേണുഗോപാലും മാഖനും രാവിലെ മുഖ്യമന്ത്രിയുമായി ചര്‍ച്ചനടത്തി.