ഓണകിറ്റ് ജൂലൈ 31 മുതല്‍

തിരുവനന്തപുരം: സര്‍ക്കാരിന്റെ ഓണകിറ്റ് വിതരണം ജൂലൈ 31 മുതല്‍ ഓഗസ്റ്റ് 16 വരെ ആയിരിക്കും.ഓണകിറ്റ് മുന്ഗണനാ ക്രമത്തിലാണ് വിതരണം ചെയ്യുന്നത്.ജൂലൈ 31 മുതല്‍ മഞ്ഞ കാര്‍ഡ്, ഓഗസ്റ്റ് 4 മുതല്‍ 7 വരെ പിങ്ക്,ഓഗസ്റ്റ്9 മുതല്‍ 12 വരെ നീല .ഓഗസ്റ്റ് 13 മുതല്‍16 വരെ വെള്ള എന്നീക്രമത്തിലാണ് കാര്‍ഡ് ഉടമകള്‍ക്ക് കിറ്റ് വിതരണം ചെയ്യുന്നത്. കിറ്റില്‍ ബിസ്ക്കറ്റ്, പര്‍പ്പടകം,ശര്‍ക്കര എന്നിവ ഒഴിവാക്കി. ജൂണ്‍ മാസത്തെ കിറ്റ് വിതരണം ജൂലൈ 28 ന് അവസാനിപ്പിക്കും.