ടോക്കിയോ ഒളിമ്പിക്​സിൽ ഇന്ത്യക്ക് ആദ്യ മെഡൽ.ഭാരോദ്വഹനത്തിൽ മീരഭായ് ചാനുവിന് വെള്ളി;2000ലെ സിഡ്നി ഒളിമ്പിക്​സില്‍ കർണം മല്ലേശ്വരി വെങ്കല മെഡൽ നേടിയ ശേഷം 21 വർഷങ്ങൾ കഴിഞ്ഞാണ് ഇന്ത്യയുടെ മെഡൽ നേട്ടം. 49 കിലോ ഭാരോദ്വഹനത്തിലാണ് മീര ഭായ് ചാനു വെള്ളി സ്വന്തമാക്കിയത്.