മമത ദേശീയ രാഷ്ട്രീയത്തിലേക്കോ?
ന്യുഡല്‍ഹി : മമതാ ബാനർജി ദേശീയ രാഷ്ട്രീയത്തിലേക്കു മാറുന്നു എന്നു സൂചന. തൃണമുൽ കോൺഗ്രസ്സ് പർലമെന്ററി പാർട്ടി അധ്യക്ഷയായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ തെരെഞ്ഞെടുത്തത് അതിന്റെ സൂചനയായി കരുതുന്നു. ഇപ്പോൾ പാർലമെന്റിലെ ഇരു സഭകളിലോ സംസ്ഥാന നിയമസഭയിലോ അംഗമല്ല മമത.കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിൽ നിയമസഭയിൽ നന്ദിഗ്രാം മണ്ഡലത്തിൽ മമത പരാജയപ്പെട്ടിരുന്നു.എന്നാൽ ദേശീയ രാഷ്ട്രീയത്തിലെ പുതിയ ചലനങ്ങളുടെ പശ്ചത്താലത്തിൽ പ്രവർത്തന കേന്ദ്രം ദില്ലിയാവുകയാണെങ്കിൽ പ്രതിപക്ഷ പാർട്ടികളുടെ ഏകീകരണത്തിന് വഴിവെച്ചു കൂടെന്നില്ലെന്ന് കരുതുന്നവർ ഉണ്ട്. അതുസംബന്ധിച്ച ചില ആലോചനകൾ ദില്ലിയിൽ ആരംഭിച്ചിട്ടുണ്ട്. കേന്ദ്രത്തില്‍ കോൺഗ്രസ്സ് ആണ് മുഖ്യ പ്രതിപക്ഷ പാർട്ടിയെങ്കിലും പല സംസ്ഥാനത്തും കോൺഗ്രസിന്റെ പ്രധാന എതിരാളി പ്രതിപക്ഷ കക്ഷികളാണ്. പ്രതിപക്ഷത്തിന്റെ ഏകോപനത്തിനു പ്രധാന തടസം അതുതന്നെ. . മമത ഏഴുവട്ടം ലോക്സഭയിലേക്കു തെര ഞ്ഞെടുപ്പെട്ടിട്ടുണ്ട്.