അമ്പലപ്പുഴ നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പു വീഴ്ച സംബന്ധിച്ച സിപിഎം അന്വേഷണകമ്മിഷന്‍ തെളിവെടുപ്പ് തുടങ്ങി. ആലപ്പുഴ സിപിഎം ജില്ലാകമ്മിറ്റി ഓഫീസിലാണ് തെളിവെടുപ്പ്. കമ്മിഷന്‍ അംഗങ്ങളായ എളമര കരീം, കെ ജെ തോമസ്‌ എന്നിവരുടെ മുന്‍പില്‍ ജി സുധാകരന്‍ രാവിലെ ഹാജരായി.നാളെ തെളിവെടുക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.തെളിവെടുപ്പ് തുടരും.തീയതി തീരുമാനിച്ചിട്ടില്ല.