കേരളത്തിലെ ഇളവുകളില്‍ സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം
ന്യുഡല്‍ഹി : കേരളം നല്‍കിയ ബക്രീദ് ഇളവുകള്‍ക്ക് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. ഉത്തര്‍പ്രദേശില്‍ കന്‍വാര്‍ കാവടി യാത്രയ്ക്ക് സുപ്രീംകോടതി ഏര്‍പ്പെടുത്തിയ നിയന്ത്രണം കേരളത്തിനും പൂര്‍ണ്ണമായും ബാധകമാണെന്ന് കോടതി വ്യക്തമാക്കി. ഡി കാറ്റഗറിയില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളില്‍ എങ്ങിനെ കേരളം ഇളവ് നല്‍കി എന്ന് കോടതി ആരാഞ്ഞു. ഇളവുകള്‍ ഇന്നും കൂടി നിലനില്‍ക്കുന്നത് കൊണ്ട് അത് റദ്ദാക്കാന്‍ നിര്‍ദേശിക്കുന്നില്ലെന്ന് കോടതി പറഞ്ഞു.ഇളവ് കടുത്ത ആശങ്ക ഉണ്ടാക്കുന്നു. കേരളം ജീവിക്കാനുള്ള അവകാശത്തിന് എതിര് നില്‍ക്കരുത്.ഹര്‍ജ്ജി നേരത്തെ വന്നിരുന്നെങ്കില്‍ ഇളവുകള്‍ റദ്ദാക്കുമായിരുന്നു.കേരളം ഭരണഘടന അനുസരിക്കണമെന്ന് കോടതി മുന്നറിയിപ്പ് നല്‍കി. ഈ ഉത്തരവില്‍ എന്തെങ്കിലും പ്രത്യാഘാതമുണ്ടായാല്‍ അത് കടുത്ത ആശങ്ക ഉണ്ടാക്കും. രോഗം പടര്‍ന്നാല്‍ ഏതു പൗരനും സുപ്രീംകോടതിയെ സമീപിക്കാം എന്നും കോടതി വ്യക്തമാക്കി.