ലോക്ക്ഡൗണിൽ മൂന്ന് ദിവസം ഇളവ്
തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് ഞായറാഴ്ച മുതൽ മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്ത് ലോക്ക്ഡൗണിൽ ഇളവ്. . ജൂലൈ 18 ഞായർ, 19 തിങ്കൾ, 20 ചൊവ്വ എന്നീ ദിവസങ്ങളിൽ ഇളവ് ഉണ്ടാകും. ഈ ദിവസങ്ങളില്‍ എബിസി വിഭാഗങ്ങളിൽപെടുന്ന മേഖലകളിൽ അവശ്യ വസ്തുക്കള്‍ വിൽക്കുന്ന ( പലചരക്ക്, പഴം, പച്ചക്കറി, മീന്‍, ഇറച്ചി, ബേക്കറി) കടകൾക്കുപുറമെ തുണിക്കട, ചെരുപ്പ് കട, ഇലക്ട്രോണിക് ഷോപ്പുകള്‍, ഫാന്‍സി ഷോപ്പുകള്‍, സ്വര്‍ണക്കട എന്നിവയും തുറക്കാം. രാത്രി 8 മണിവരെയാണ് പ്രവർത്തനസമയം.