പാവം ജോസഫൈന്‍!
ഭര്‍തൃ കുടുംബത്തിന്റെ പീഡനത്തെ കുറിച്ച് ഫോണ്‍ ഇന്‍ പരിപാടിയില്‍ പരാതി പറഞ്ഞ വീട്ടമ്മയോട് പോലീസില്‍ പരാതി കൊടുത്തോ എന്ന വനിതാ കമ്മിഷന്‍ അധ്യക്ഷയുടെ ചോദ്യത്തിന് “ഇല്ല” എന്ന് നിഷ്ക്കളങ്ക മറുപടി പറഞ്ഞതിനു ” ആ എന്നാല്‍ പിന്നെ അനുഭവിച്ചോ ട്ടോ” എന്ന് പ്രതികരിച്ച സിപിഎം കേന്ദ്രകമ്മിറ്റി അംഗമായ അധ്യക്ഷയുടെ കസേര തെറിച്ചത് കഴിഞ്ഞ ജൂണ്‍ 24 ന്. എന്നാല്‍ കേരളത്തിലെ കാല്‍കോടിയോളം വ്യാപാരികള്‍ 74 ദിവസമായി പൂട്ടിക്കിടക്കുന്ന ഉപജീവനമാര്‍ഗമായ തങ്ങളുടെ കടകള്‍ തുറക്കണമെന്ന് ഒരു പ്രസ്താവന നടത്തിയപ്പോള്‍ പോളിറ്റ് ബ്യുറോ അംഗമായ മുഖ്യമന്തിയുടെ പത്രസമ്മേളനത്തിലെ എടുത്തടിച്ച മറുപടി ഇപ്രകാരം “അതിനെ നേരിടേണ്ട രീതിയില്‍ നേരിടും. അത് മനസ്സിലാക്കി കളിച്ചാല്‍ മതി” ഈ പ്രതികരണത്തില്‍ ഒരു കുഴപ്പവുമില്ല അല്ലേ.ചിലര്‍ തിരുത്തലുകള്‍ക്ക് അതീതരാണല്ലോ!