എസ്എസ്എൽസി റെക്കോർഡ് വിജയം

തിരുവനന്തപുരം: റെക്കോർഡ് വിജയവുമായി എസ്എസ്എൽസി ഫലപ്രഖ്യാപനം. ഒരു ദിവസം പോലും സ്കൂള്‍ ക്ലാസ് മുറിയിലിരിക്കാനാകാതെ മൊബൈലിലും ലാപ്ടോപ്പിലുമായിരുന്നു കുട്ടികളുടെ പഠനം. കോവിഡ് രണ്ടാം തരംഗത്തിന്റെ ശക്തമായ വെല്ലുവിളികളോട് പൊരുതിയാണ് വിദ്യാർഥികൾ പരീക്ഷ എഴുതിയത്.

കഴിഞ്ഞ അധ്യയന വര്‍ഷത്തെ വിജയശതമാനം 98.28 ആയിരുന്നു. ഇത്തവണ 0.65 ശതമാനത്തിന്റെ വര്‍ദ്ധന. എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവരുടെ എണ്ണത്തിലും വലിയ വർധനവുണ്ട്. 1,21,318 പേരാണ് ഇത്തവണ എല്ലാവിഷയത്തിനും എ പ്ലസ് നേടിയത്. കഴിഞ്ഞ വർഷം 41,906 എ പ്ലസ് ആയിരുന്നു. ഇത്തവണ 79,412 എ പ്ലസുകളുടെ വര്‍ധന .

മുന്നൂറിലധികം വിദ്യാർഥികളാണ് കോവിഡ് പോസിറ്റീവായി പരീക്ഷയ്ക്ക് എത്തിയത്. പ്രത്യേക ഹാളിൽ . എഴുത്തുപരീക്ഷകൾ വിജയകരമായി നടത്തിയെങ്കിലും ഐ ടി പ്രാക്ടിക്കൽ പരീക്ഷ ഉപേക്ഷിക്കേണ്ടിവന്നു. നിരന്തര മൂല്യനിർണയത്തിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ പ്രാക്ടിക്കൽ പരീക്ഷയുടെ ഗ്രേഡ് കണക്കാക്കുകയായിരുന്നു.