ആയൂര്‍വേദാചാര്യന്‍ ഡോ പി കെ വാര്യര്‍ അന്തരിച്ചു

കോട്ടയ്ക്കല്‍: ആയൂര്‍വേദാചാര്യന്‍ ഡോ പി കെ വാര്യര്‍ അന്തരിച്ചു. കോട്ടയ്ക്കല്‍ ആശുപത്രിയിലായിരുന്നു അന്ത്യം.കോട്ടയ്ക്കല്‍ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റിയായിരുന്നു.പത്മശ്രീ (1999), പത്മഭൂഷണ്‍ (2010) പുരസ്‌കാരങ്ങള്‍ നല്‍കി രാജ്യം ആദരിച്ച വാര്യരുടെ നൂറാം പിറന്നാള്‍ കഴിഞ്ഞ ജൂണ്‍ എട്ടിനായിരുന്നു.ആയുര്‍വേദത്തെ ലോകത്തിന്റെ നെറുകയില്‍ എത്തിച്ച മഹാവൈദ്യനായിരുന്നു വാര്യര്‍.മലപ്പുറം ജില്ലയിലെ കോട്ടയ്ക്കല്‍ ഗ്രാമത്തില്‍ ഒരു ഇടത്തരം കുടുംബത്തില്‍ 1921 ജൂണ്‍ 5 നാണ് പന്ന്യംപിള്ളി കൃഷ്ണന്‍കുട്ടി വാരിയര്‍ ജനിച്ചത്. ആര്യവൈദ്യശാലയുടെ നെടുംതൂണാണ് ഡോ.പി.കെ വാരിയര്‍. .