ബംഗാള്‍ മോഡല്‍ യുപിയിലും
ലക്നൗ : പശ്ചിമ ബംഗാൾ നിയമസഭാ തെരെഞ്ഞെടുപ്പിൽ വ്യാപകമായ അതിക്രമങ്ങളുടെ പേരിൽ രാജ്യം മുഴുവൻ ഇളക്കിമറിച്ചു പ്രചാരണം നടത്തിയ ബിജെപി ഉത്തർപ്രദേശിൽ തദ്ദേശ തെരെഞ്ഞെടുപ്പിൽ നാമനിർദേശക പത്രിക സമർപ്പണദിവസം തന്നെ ഭയാനകമായ അക്രമങ്ങൾക്കാണ് ഇന്ന് നേതൃത്വം നൽകിയത്.
സമാജ് വാദി പാർട്ടിയുടെ പ്രവർത്തകയുടെ സാരി രണ്ട് ബിജെപി പ്രവർത്തകർ വലിച്ചു കീറി ആക്രമിക്കുന്ന ദൃശ്യം ദേശീയ ടെലിവിഷൻ ചാനലുകൾ മിക്കതും ഏതാനും മണിക്കൂർ മുൻപ് സംപ്രേക്ഷണം ചെയ്തു. എസ്സ് പി സ്ഥാനാർത്ഥിയുടെ പത്രിക സമർപ്പിക്കാൻ ഒപ്പം പോകുകയായിരുന്നു ഈ സ്ത്രീ.ലഖിൻ ഖേരിയിലാണ് സംഭവം. സിതാപുർ ജില്ലയിലും ഖാനൂജിലും വ്യാപകമായ അക്രമം നടന്നു.കസ്മാണ്ട യിൽ അക്രമികൾ നിറ ഒഴിച്ചതായി ജില്ലാ വരണാധികാരി പറഞ്ഞു.പരിക്കേറ്റവരെ 130 കിലോമീറ്റർ അകലെ ലക്നൗ വിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പലയിടത്തും തങ്ങളുടെ സ്ഥാനാർത്ഥികളെ പത്രിക നൽകാൻ അനുവദിച്ചില്ലെന്ന് എസ് പി നേതാവ് അഖിലേഷ് യാദവ് ആരോപിച്ചു.
