77 അംഗ മോദി മന്ത്രിസഭ; 36 പുതിയ മന്ത്രിമാര്‍

ന്യുഡല്‍ഹി: നരേന്ദ്ര മോദി മന്ത്രിസഭ അടിമുടി അഴിച്ചുപണിതു. ഒട്ടേറെ സംസ്ഥാന നിയമസഭകളില്‍ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന സാഹചര്യത്തിലാണിത്. 36 പുതിയ മന്ത്രിമാര്‍ അടക്കം 43 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു.15 കാബിനറ്റ് മന്ത്രിമാരും 28 സഹമന്ത്രിമാരും. മലയാളിയായ കര്‍ണാടക രാജ്യസഭാംഗം രാജീവ്‌ ചന്ദ്രശേഖര്‍ സഹമന്ത്രിയായി. ഇതോടെ മോദി മന്ത്രിസഭയുടെ അംഗസംഖ്യ 77 ആയി.കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന ജ്യോതിരാദിത്യ സിന്ധ്യ കാബിനറ്റ്‌ മന്ത്രിയാണ്.