റഫാല്‍ ഇടപാടില്‍ അന്വേഷണം തുടങ്ങി: മോദി വെട്ടില്‍

ന്യുഡല്‍ഹി: റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യ വാങ്ങിയ ഇടപാടിനെക്കുറിച്ചു അന്വേഷിക്കാൻ ഫ്രാൻസ് പ്രത്യേക ജഡ്ജിയെ നിയമിച്ചു. 2016 ൽ 36 അത്യാധുനിക വിമാനങ്ങൾ വാങ്ങുന്നതിന് മോദി സർക്കാർ കൈക്കൊണ്ട തീരുമാനം അഴിമതി ആരോപണങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. 56000 കോടിരൂപയുടെ ഈ കരാറിൽ അഴിമതിയുണ്ടെന്നു ഫ്രാൻസിലെ വാർത്താ ഏജൻസിയായ “മീഡിയപാർട്ട് ആരോപിച്ചിരുന്നു. ഇരു രാജ്യങ്ങളും നേരിട്ട് ഒപ്പിട്ട കരാറാണിത്. എന്നാൽ ഫ്രഞ്ച് കമ്പനിയായ ദസോ ഏവിയേഷൻ ആരോപണം നിഷേധിച്ചിരുന്നു. ഒരുവിധ അന്വേഷണത്തിനും ദസോ സന്നഗ്ദമായില്ല. ദശലക്ഷക്കണക്കിന് യൂറോ ഇന്ത്യൻ ഉദ്യോഗസ്ഥർ കോഴവാങ്ങിയിരുന്നതായി മീഡിയാ പാർട്ട് റിപ്പോർട്ട് ചെയ്തു. ഇതോടെ ഈ അഴിമതി അന്വേഷിക്കണമെന്ന് ഫ്രാൻസിൽ സാമ്പത്തിക കുറ്റങ്ങൾ അന്വേഷിക്കുന്ന സന്നഗ്ദ സംഘടനയായ ഷെർപ്പ പരാതി നൽകി. തുടക്കത്തില്‍ ഷെര്‍പ്പ അന്വേഷണത്തിന് തയ്യാറായിരുന്നില്ല. അത് ഫ്രാന്‍സിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നയിരുന്നു വാദം.പക്ഷെ അടുത്തയിടെ ഷെര്‍പ്പ ക്ക് പുതിയ മേധാവി വന്നു. തുടർന്നാണ് അന്വേഷണത്തിന് പ്രത്യേക ജഡ്ജിയെ നിയമിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുപ്പക്കാരനായ വൻകിട വ്യവസായി അംബാനിക്കാണ് ഈ കരാർ കൊണ്ട് നേട്ടം എന്ന് ഷെർപ്പ ആരോപിച്ചു. നേരത്തെ യു എ പി എ സർക്കാരിന്റെ കാലത്തു ഈ കരാർ പൊതുമേഖലാ സ്ഥാപനമായ എച്ച് എ എല്ലിനായിരുന്നു നൽകിയിരുന്നത്.മോദിയാണ് പിന്നീട് അംബാനിക്ക് കൈമാറിയത്.ഇന്ത്യയിൽ ഈ കരാറിനെക്കുറിച്ചു പാർലമെണ്ടിന്റെ സംയുക്ത കമ്മിറ്റി അന്വേഷിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.ഫ്രാൻസ് ജൂൺ 14 ന് ഔദ്യോഗിക അന്വേഷണം ആരംഭിച്ചു കഴിഞ്ഞു..ഇതിലെ അഴിമതി ഇന്ത്യയിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു അറിയാമെങ്കിലും അത് മറച്ചുപിടിക്കുകയാണെന്നാണ് മീഡിയാപാർട്ട് വെളിപ്പെടുത്തുന്നത്.