എം സി ജോസഫൈൻ രാജിവെച്ചു; ഒരാഴ്ച സ്ത്രീപക്ഷ കേരള ക്യാമ്പയിന്‍

തിരുവനന്തപുരം: വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനം എം സി ജോസഫൈൻ രാജിവെച്ചു. ഇന്ന് ചേര്‍ന്ന സിപിഎം സെക്രട്ടറിയേറ്റ്ജോ സഫൈന്റെ രാജി സ്വീകരിച്ചതായി സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍ പറഞ്ഞു.ജൂലൈ ഒന്നുമുതല്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന സ്ത്രീപക്ഷ ക്യാമ്പയിന്‍ പാര്‍ട്ടി സംഘടിപ്പിക്കുമെന്ന് വിജയരാഘവന്‍ അറിയിച്ചു.പരാതിക്കാരിയായ എറണാകുളത്തുകാരിയോടുള്ള പെരുമാറ്റം വിവാദമായ സാഹചര്യത്തിലാണ് രാജി.  അധ്യക്ഷ പദത്തിൽ 11 മാസം കൂടി കാലാവധി ഉണ്ടായിരുന്നു.

ജോസഫൈനെ തടയാന്‍ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എകെജി സെന്ററിന് മുന്നിലെത്തിയിരുന്നു.കോൺഗ്രസ് വഴി തടയൽ സമരം പ്രഖ്യാപിച്ചിരുന്നു. ജോസഫൈൻ ഖേദപ്രകടനം നടത്തിയെങ്കിലും സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധമാണ് ഉയർന്നത്. .