വടക്കന്‍ ബംഗാളിലെ വമ്പന്‍ ബിജെപി നേതാവ് തൃണമൂലില്‍

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ബിജെപി നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ട് പാര്‍ട്ടി ആലിപൂര്‍ദാര്‍ ജില്ലാ പ്രസിഡന്റ് ഗംഗാ പ്രസാദ് ശര്‍മ്മ തൃണമുല്‍ കോണ്‍ഗ്രസ്സില്‍ ചേരുന്നു. ഈ ജില്ലയില്‍ ബിജെപിക്ക് ശക്തമായ അടിത്തറയുണ്ടാക്കിയത് ശര്‍മ്മയാണ്. 2019 ല്‍ ലോക്സഭാ സീറ്റും നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ ജില്ലയിലെ മുഴുവന്‍ സീറ്റും ബിജെപിക്ക് നേടിക്കൊടുത്തത് ശര്‍മ്മയാണ്.വടക്കന്‍ ബംഗാളില്‍ നിന്ന് ബിജെപിയിലേക്ക് കൂറുമാറുന്ന ഏറ്റവും ശക്തനായ ആദ്യ നേതാവാണ്‌ ശര്‍മ്മ. നിരുപാധികമാണ് താന്‍ ബിജെപിയില്‍ ചേരുന്നതെങ്കിലും “മാന്യ”മായ പദവി പ്രതീക്ഷിക്കുന്നതായി ശര്‍മ്മ പറഞ്ഞു.വടക്കന്‍ ബംഗാളില്‍ ആകെയുള്ള 54 ല്‍ 30 നിയമസഭാ സീറ്റും ബിജെപിക്ക് നേടിക്കൊടുത്തതില്‍ ശര്‍മ്മയുടെ സംഭാവന ചെറുതല്ല.