മമതയ്ക്ക് കോടതിയില്‍ തിരിച്ചടി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ പൊതുതെരെഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ അക്രമസംഭവങ്ങളില്‍ കൊല്‍ക്കത്ത ഹൈക്കോടതി ജൂണ്‍ 18 ന് നല്‍കിയ ഉത്തരവുകള്‍ പിന്‍വലിക്കണമെന്ന പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ ഹര്‍ജ്ജി കൊല്‍ക്കത്ത ഹൈക്കോടതി തള്ളി.ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ അക്രമസംഭവങ്ങളില്‍ അന്വേഷണം തടയണമെന്ന കോടതി നിര്‍ദേശം അസാധുവാക്കണമെന്ന ആവശ്യവും അഞ്ചംഗ ബഞ്ച് നിരാകരിച്ചു. മമത സര്‍ക്കാരിന് കനത്ത തിരിച്ചടിയാണ് കോടതിയുടെ ഈ തീരുമാനങ്ങള്‍. സംസ്ഥാനത്ത് ഇപ്പോള്‍ അക്രമ സംഭവങ്ങള്‍ ഇല്ലെന്നും എല്ലാം സാധാരണ നിലയിലേക്ക് നീങ്ങിയിരിക്കുകയാണെന്നും ആണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്.പക്ഷെ അഞ്ചംഗ ബഞ്ച് അത് സ്വീകരിച്ചില്ല.