അമ്മയുടെ പീഡനം: വ്യാജ പരാതിയെന്ന് പോലീസ്

തിരുവനന്തപുരം : പോക്സോ കേസിൽ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലാക്കിയ കടയ്ക്കാവൂരിലെ വീട്ടമ്മ നിരപരാധിയെന്ന് പോലീസ്. അന്വേഷണ റിപ്പോർട്ട് പോലീസ് തിരുവനന്തപുരത്ത് പോസ്കോ കോടതിയിൽ ഇന്ന് സമർപ്പിച്ചു. 37 കാരിയായ വീട്ടമ്മ നാലുമക്കളിൽ 13 കാരനായ മൂത്തമകനെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ്.മുൻ ഭർത്താവായിരുന്നു പരാതിക്കാരൻ. കഴിഞ്ഞ ജനുവരി അഞ്ചിന് അമ്മയെ അറസ്റ്റ് ചെയ്‌തെങ്കിലും ഇത് അച്ഛന്റെ പകപോക്കൽ ആണെന്ന് ഇളയമകൻ പൊലീസിന് മൊഴിനല്കിയിരുന്നു.രണ്ടുവർഷം മുമ്പാണ് സംഭവം നടന്നതെന്നാണ് പരാതിയിൽ പറഞ്ഞിരുന്നത്. ഭർത്താവും ഭാര്യയും വേർപെട്ടാണ് താമസിക്കുന്നത്. അതിനിടെ ഇയാൾ പുതിയ വിവാഹവും കഴിച്ചു. ഹൈക്കോടതിയാണ് വീട്ടമ്മയ്ക്കു ജാമ്യം നൽകിയത്. കുട്ടിയെ ആരെങ്കിലും മസ്തിഷ്ക പ്രക്ഷാളനം നടത്തി ആരോപണം കെട്ടിച്ചമച്ചതാണെങ്കിൽ അവരെ കണ്ടെത്തി കേസ് എടുക്കണമെന്നും കോടതി നിർദേശിച്ചിരുന്നു.
അതനുസരിച്ചാണ് ഐജിയുടെ നേതൃത്വത്തിലുള്ള പുതിയ സംഘം അന്വേഷിച്ചത്. പരാതി വ്യാജ മെന്നാണ് അന്വേഷണ സംഘം ശാസ്ത്രീയ പരിശോധനകൾക്കു ശേഷം കണ്ടെത്തിയത്. വീട്ടമ്മ കുറ്റക്കാരിയാണെന്ന് നേരത്തെ അന്വേഷണ സംഘം കണ്ടെത്തി കുറ്റപത്രം സമർപ്പിച്ചിരുന്നു. പോലീസിൽ തന്നെ വ്യത്യസ്ത അഭിപ്രായം ഉണ്ടായി എന്നതാണ് കൗതുകകരം. ഈ കേസ്.വൈദ്യ പരിശോധനയിൽ തെളിവ് കിട്ടിയില്ല.ഒരു മൊഴികിട്ടിയാൽ അതനുസരിച്ചു കുറ്റപത്രം സമർപ്പിച്ചു കൈ കഴുകുന്ന അന്വേഷണ ശൈലിക്ക് തന്നെ വെല്ലുവിളിയാണ് ഈ കേസ്.വൈദ്യ പരിശോധനയിൽ തെളിവ് കിട്ടിയില്ല.