കിളി പാടുമ്പോള്‍
ഏതോകിളി പാടുന്നുണ്ടകലെയിപ്പോള്‍
ആരവമില്ലാ തേന്‍മാവില്‍ നിന്നും .
ആരു കാതോര്‍ക്കുമെന്നറിഞ്ഞോ?
പൂവിട്ട കൊമ്പില്‍ നിലാവുദി
ച്ചോ ?
നാളത്തെപ്പൂങ്കുയിലെന്നു പാടാന്‍,
ആരേകിയിന്നു നിനക്കുധൈര്യം?
ആയിരമാത്മപ്രശംസ കേള്‍ക്കാന്‍,
വേവുന്നകാലത്തും മോഹമെന്നോ?
മാനത്തെമേഘക്കുടയ്ക്കു കീഴെ,
മാരിവില്‍വര്‍ണ്ണച്ചിരിക്കു താഴെ,
ഓരോ കിളികളും മോദമോടെ
പാടിത്തകര്‍ക്കുന്നതുണ്ട് നിത്യം.
ഓര്‍മ്മകള്‍ക്കപ്പുറം കാത്തിരിക്കാന്‍
കാലം പകരും നിലാവൊളികള്‍.
കാത്തിരിപ്പിന്‍റെ സുഖത്തിലല്ലോ
നാമൊക്കെ ജീവിതമാസ്വദിപ്പൂ.