ഡ്യൂട്ടിക്ക് ഹാജരാകാത്ത 28 ഡോക്ടര്‍മാരെ പിരിച്ചുവിട്ടു
തിരുവനന്തപുരം: അനധികൃതമായി സര്‍വീസില്‍ നിന്നും വര്‍ഷങ്ങളായി വിട്ടു നില്‍ക്കുന്ന മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ 28 ഡോക്ടര്‍മാരെ പിരിച്ചുവിട്ടു. പലതവണ അവസരം നല്‍കിയിട്ടും സര്‍വീസില്‍ പ്രവേശിക്കുന്നതിന് താത്പര്യം പ്രകടിപ്പി ക്കാത്തവര്‍ക്കെതിരെയാണ് സര്‍ക്കാര്‍ നടപടി . അനധികൃതമായി വിട്ടുനില്‍ക്കുന്നവര്‍ എത്രയും വേഗം സര്‍വീസില്‍ പ്രവേശിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അഭ്യര്‍ത്ഥിച്ചു