തോക്കുള്ള പിണറായിയാണോ, തോക്കില്ലാത്ത ഞാനാണോ മാഫിയ? : കെ സുധാകരൻ
കൊച്ചി : തോക്കുള്ള പിണറായിയാണോ മാഫിയ, തോക്കില്ലാത്ത താനാണോ മാഫിയയെന്നു കെ പി സി സി പ്രസിഡണ്ട് കെ സുധാകരന്റെ ചോദ്യം? മാഫിയ ബന്ധമുണ്ടെന്ന ആരോപണത്തിനു സുധാകരന്റെ മറുപടി ഇങ്ങനെ: “മണല്‍ മാഫിയയുമായി ബന്ധമുള്ള ആളാണ് കെപിസിസി അധ്യക്ഷനെങ്കില്‍ നിങ്ങള്‍ അന്വേഷിക്കണം. ഭരണം നിങ്ങളുടെ കൈയില്‍ ആണല്ലോ. വെടിയുണ്ട കണ്ടെടുത്തപ്പോള്‍ കോടതിയില്‍നിന്ന് ലഭിച്ച തിരിച്ചടി പിണറായി വിജയന് ഓര്‍മയുണ്ടോ. ജസ്റ്റിസ് കെ സുകുമാരന്‍ ആവര്‍ത്തിച്ച് പറഞ്ഞു, മാഫിയകളുമായി ബന്ധമുണ്ടെന്ന്. വെടിയുണ്ട കണ്ടെടുത്തത് എന്നില്‍ നിന്നല്ല. പിണറായി വിജയനില്‍ നിന്നാണ്. ഉണ്ട കൊണ്ടുനടന്നത് പുഴുങ്ങി തിന്നാനല്ലല്ലോ. തോക്കുമായി നടക്കുന്ന പിണറായിയാണോ മാഫിയ, ഒരു തോക്ക് പോലും ഇതുവരെ വാങ്ങാത്ത ഞാനാണോ മാഫിയ എന്ന് ജനം പറയട്ടെ.” സുധാകരൻ പരിഹസിച്ചു.
.സ്വന്തം മക്കളെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ട വിവരം അറിഞ്ഞിട്ടും സ്വന്തം ഭാര്യയോട് പോലും പറയാതിരുന്ന പിണറായി വിജയൻ അച്ഛന്റെ സ്ഥാനത്തായിരുന്നോ എന്ന് തനിക്ക് സംശയമുണ്ടെന്നും സുധാകരന്‍ പറഞ്ഞു. അദ്ദേഹം ഇങ്ങിനെ ഒരു വിവരം അറിഞ്ഞിട്ടും പോലീസിൽ പരാതിയും നൽകിയില്ല.ഇങ്ങിനെ പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? ഇത് അത്ഭുതം തന്നെ. മുഖ്യമന്ത്രി ഇന്നലെ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങൾക്ക് എറണാകുളത്തു എണ്ണി എണ്ണി മറുപടി പറയുകയായിരുന്നു സുധാകരൻ
"അദ്ദേഹത്തിന്റെ മക്കളെ തട്ടിക്കൊണ്ടുപോകാന്‍ ഞാ ൻ പദ്ധതിയിട്ടെന്ന് പറ യുന്ന വിവരം അദ്ദേഹത്തെ അറിയിച്ചുവെന്ന് പറയുന്ന ആളുടെ പേർ പറയുന്നില്ല. നട്ടെല്ലുണ്ടെങ്കില്‍ എന്നെ പ്രതിയാക്കൂ' എന്ന് സുധാകരൻ വെല്ലുവിളിച്ചു. "സ്വന്തം അനുഭവം
മാധ്യമങ്ങളുമായി പങ്കുവെക്കാന്‍ മുഖ്യമന്ത്രി എഴുതി വായിക്കേണ്ടതുണ്ടോ? എന്റെ അനുഭവം ഞാന്‍ നിങ്ങളോട് പറയുന്നത് എഴുതിയിട്ടല്ല. അനുഭവം എഴുതി വായിക്കേണ്ട അവസ്ഥ മറ്റാര്‍ക്കുമുണ്ടാകുമെന്ന് തോന്നുന്നില്ല.”എന്നും സുധാകരൻ ആക്ഷേപിച്ചു.
. “ഈ വിവരം മുഖ്യമ ന്ത്രിയെ രഹസ്യമായി അറിയിച്ചത് എന്റെ ഫിനാൻഷ്യർ ആണത്രേ. ബ്രണ്ണന്‍ കോളേജില്‍ പഠിക്കുന്ന എനിക്ക് എന്ത് ഫിനാന്‍ഷ്യറാണ് ഉണ്ടാകുക? വിദ്യാര്‍ഥികള്‍ക്ക് എന്ത് ഫിനാനഷ്യറാണ് ഉണ്ടാകുക? അയാളുടെ പേര് എന്തുകൊണ്ട് പറയുന്നില്ല? . സുധാകരൻ ചോദിച്ചു
“എനിക്ക് വിദേശ കറന്‍സി ഇടപാടുണ്ടെന്നാണ് മറ്റൊരു ആരോപണം.. അഞ്ചു വര്‍ഷം കേരളം ഭരിച്ച മുഖ്യമന്ത്രിയെല്ലേ ഇതെല്ലാം ചെയ്തത്.. . അഴിമതിയും സ്വജനപക്ഷപാതവും നിയമവിരുദ്ധ ഡോളർ ഇടപാടും നടത്തിയാതായി ആരോപിക്കപ്പെടുന്ന മുഖ്യമന്ത്രിയാണ് ഈ ആരോപണം ഉന്നയിക്കുന്നത്. സ്വപ്നാ സുരേഷിനെ അറിയാമോ എന്ന് മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ അങ്ങിനെ ഒരാളേ അറിയി ല്ലെന്ന് പറഞ്ഞ ഇതേ മുഖ്യമന്ത്രിയുടെ കൂടെയല്ലേ ഈ സ്ത്രീ വിദേശശ യാത്രകൾ നടത്തിയത്? അവരല്ലേ ഒരേ ഹോട്ടലിൽ താമസിച്ചത് . അവരല്ലേ ഈ സർക്കാരിന്റെ ഔദ്യോഗിക പരിപാടികളിൽ സ്ഥിരം സ്വാഗത പ്രാസംഗിക ആയിരുന്നത്. . നാല് വര്‍ഷം കൂടെകൊണ്ടുനടന്നു സ്വപ്‌ന സുരേഷിനെ. എന്നിട്ട് അവസാനം ത നിക്കറിയില്ലെന്ന് പറഞ്ഞാൽ . കൊച്ചുകുട്ടികള്‍ പോലും വിശ്വസിക്കില്ല. അപാരമായ തൊലിക്കട്ടിയുള്ള ആള്‍ക്കല്ലാതെ ഞാന്‍ കറന്‍സി ഇടപാട് നടത്തിയെന്ന് പറയാനാവില്ല.”- സുധാകരൻ തിരിച്ചടിച്ചു.
“സ്‌കൂള്‍ ഫണ്ടും രക്തസാക്ഷിളുടെ ഫണ്ടും ദുരുപയോഗം ചെയ്‌തെന്നാണ് മറ്റൊരു ആരോപണം. ഇതൊന്നും പിണറായി അന്വേഷിക്കേണ്ട. അതിന് എന്റെ പാര്‍ട്ടിയുണ്ട്. ഇതിനെ കുറിച്ച് ആരെങ്കിലും പിണറായിക്ക് പരാതി നല്‍കിയിട്ടുണ്ടെങ്കില്‍ പൊലീസിനെ വെച്ച് അന്വേഷിക്കണം. നട്ടെല്ലുണ്ടെങ്കില്‍ എനിക്കെതിരായാ ആരോപണങ്ങളില്‍ കേസെടുത്ത് എന്നെ പ്രതിക്കൂട്ടില്‍ കയറ്റണം. നട്ടെല്ലുണ്ടെങ്കില്‍ അത് കാണിക്കണം. അല്ലാതെ ചീഞ്ഞളിഞ്ഞ മനസ്സ് ഒരു മുഖ്യമന്ത്രിക്ക് ഭൂഷണമല്ല. ശുദ്ധമായ മനസ്സാവണം ഒരു മുഖ്യമന്ത്രിയുടേത്.”
പിണറായി വിജയന്റെ നിര്‍ദേശത്തില്‍ സിപിഎം വെട്ടിക്കൊന്ന രക്തസാക്ഷികളുടെ കുടുംബങ്ങളെ സഹായിക്കുകയാണ് ഞങ്ങളിപ്പോള്‍ ചെയ്ത് കൊണ്ടിരിക്കുന്നത്. അവര്‍ക്ക് വീട് കൊടുത്തിട്ടുണ്ട്. ജോലി കൊടുത്തിട്ടുണ്ട്. ഇപ്പോഴും സഹായം നല്‍കി കൊണ്ടിരിക്കുന്നു. നിങ്ങള്‍ അന്വേഷിക്കണം. കണ്ണൂരില്‍ അത് ശക്തമായി നടക്കുന്നുണ്ടെന്ന് എനിക്ക് പറയാനാകും. മറ്റുള്ളിടത്തെ കാര്യം എനിക്ക് പറയാനാവില്ല. അതും മുഖ്യമന്ത്രിക്ക് അന്വേഷിക്കാമെന്നും സുധാകരന്‍ പറഞ്ഞു.
ആരാണ് ബിജെപിയുടെ ഔദാര്യം പറ്റി നടക്കുന്നതെന്ന് ജനങ്ങൾക്കറിയാം.ഒരു പൊളിറ്റിക്കൽ ക്രിമിനലിന്റെ ഭാഷയാണ് മുഖ്യമന്ത്രിയുടേത് .മനോരമ വാരികയിൽ എന്റെ പേരിൽ വന്ന പല അഭിപ്രായങ്ങളും ഞാൻ പറഞ്ഞിട്ടുള്ളതല്ല. അഭിമുഖം നടത്തിയ ആളോട് സ്വകാര്യമായി മാത്രം പറഞ്ഞതും അതിലുണ്ട്.അത് കൊടുത്തുകൂടെന്ന് പറഞ്ഞതാണ് . പക്ഷെ അവർ അത് പാലിച്ചില്ല. ഇത് അധാർമ്മികമാണെന്ന് ചൂണ്ടിക്കാട്ടി പത്രാധിപർക്ക് കത്തു നൽകിട്ടുന്നുണ്ടെന്നും സുധാകരൻ അറിയയിച്ചു .