കായിക ഇതിഹാസം മില്‍ഖയ്ക്ക് വിട
ന്യൂഡല്‍ഹി. ഇന്ത്യന്‍ അത് ലറ്റിക്സിലെ ഇതിഹാസമായ മില്‍ഖ സിങ് (91) അന്തരിച്ചു. കോവിഡ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഏഷ്യന്‍ ഗയിംസിലും കോമണ്‍ വെല്‍ത്ത് ഗയിംസിലും 400 മീറ്ററില്‍ സ്വര്‍ണ്ണം നേടിയ ഏക ഇന്ത്യന്‍ കായികതാരമാണ് മില്‍ഖ. ഏഷ്യന്‍ ഗയിംസില്‍ നാലുവട്ടവും കോമണ്‍ വെല്‍ത്ത് ഗയിംസില്‍ ഒരിക്കലും സ്വര്‍ണ്ണമണിഞ്ഞു. തലനാരിഴയ്ക്ക് ഒളിമ്പിക്സില്‍ സ്വര്‍ണ്ണം നഷ്ടമായി. മില്‍ഖയ്ക്ക് പത്മശ്രീ ലഭിച്ചിട്ടുണ്ട്.ഇന്ത്യന്‍ വോളീബാള്‍ ടീം ക്യാപ്റ്റനായിരുന്ന നിര്‍മ്മല്‍ കൗര്‍ ആണ് ഭാര്യ. കൊവിഡ് ബാധിച്ച് ജൂണ്‍ 13 നാണ് നിര്‍മ്മല്‍ നിര്യാതയായത്. ഗോള്‍ഫ് താരമായ ജീവാ മില്‍ഖ സിംഗ് മകനാണ് .
വെള്ളിയാഴ്ച അര്‍ദ്ധ രാത്രിയോടെയാണ് മില്‍ഖയുടെ മരണം. മേയ് 19നാണ് കോവിഡ് സ്ഥിരീകരിച്ചത്. 24ന് മൊഹാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.രോഗലക്ഷണങ്ങള്‍ കുറഞ്ഞതോടെ വീട്ടിലേക്ക് മടങ്ങിയ മില്‍ഖയുടെ ആരോഗ്യനില പിന്നീട് മോശമായി.
ഇതിഹാസ താരത്തിന്റെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. “കുറച്ച് ദിവസങ്ങൾക്ക് മുന്‍പ് ഞാൻ മിൽഖ സിങ്ങുമായി സംസാരിച്ചിരുന്നു. അത് ഞങ്ങളുടെ അവസാന സംഭാഷണമാകുമെന്ന് എനിക്കറിയില്ലായിരുന്നു. വളർന്നുവരുന്ന നിരവധി അത്‌ലറ്റുകൾക്ക് അദ്ദേഹത്തിന്റെ ജീവിതം ശക്തി പകരും.രാജ്യത്തിന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിച്ച, എണ്ണമറ്റ ഇന്ത്യക്കാരുടെ മനസില്‍ ഇടം നേടിയ പ്രതിഭാശാലിയായ ഒരു കായികതാരത്തെയാണ് നഷ്ടമായത്,” പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.