തിരുവനന്തപുരം: റീജണല്‍ ക്യാന്‍സര്‍ സെന്ററിലെ (ആർസിസി) ലിഫ്റ്റ് തകര്‍ന്ന് പരിക്കേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നജീറ(22)യെന്ന യുവതി മരിച്ചു. മെയ് 15 നായിരുന്നു അപകടം. അറ്റകുറ്റപ്പണിയിലായിരുന്ന ലിഫ്റ്റില്‍ നിന്ന് വീണാണ് നജീറ മരിച്ചത്. അത്തരത്തില്‍ ഒരു അപായസൂചനയും അവിടെ എഴുതി വെച്ചിട്ടില്ലായിരുന്നു. കൊല്ലം പത്താനാപുരം സ്വദേശിനിയാണ്.