ക്ലാസ് 12 മാനദണ്ഡം പ്രഖ്യാപിച്ചു

ന്യൂഡൽഹി: റദ്ദാക്കിയ സിബിഎസ്ഇ 12ാം ക്ലാസ് പരീക്ഷയുടെ മൂല്യനിർണയ മാനദണ്ഡം പ്രഖ്യാപിച്ചു. 10, 11, 12 ക്ലാസുകളിലെ പരീക്ഷാ ഫലത്തിന്റെ ആകെത്തുകയെന്ന നിലയിൽ 12ാം ക്ലാസ് ഫലം കണക്കാക്കുമെന്ന് സിബിഎസ്ഇ ക്കുവേണ്ടി അറ്റോർണി ജനറൽ കെ കെ വേണുഗോപാലാല്‍ സുപ്രീം കോടതിയെ അറിയിച്ചു. കോടതി ഇത് അംഗീകരിച്ചു. 10, 11 ക്ലാസുകളിലെ വാർഷിക പരീക്ഷയുടെയും 12ാം ക്ലാസിലെ പ്രീ ബോർഡ് പരീക്ഷയുടെയും ഫലം മാനദണ്ഡമാക്കും. . 30:30:40 എന്ന അനുപാത പ്രകാരമായിരിക്കും ഇതു . ഫലം ജൂലൈ 31നകം പ്രഖ്യാപിക്കും.യോഗ്യത നേടാത്തവര്‍ പരീക്ഷണ എഴുതേണ്ടിവരും.

10, 11 ക്ലാസുകളിലെ വാർഷിക പരീക്ഷയ്ക്ക് 30 ശതമാനം വീതവും 12ാം ക്ലാസിലെ പ്രീ – ബോർ‍ഡ് പരീക്ഷയ്ക്ക് 40 ശതമാനം വെയ്റ്റേജുംനൽകുമെന്നുമാണ് അറിയിച്ചിരിക്കുന്നത്. അഞ്ച് പ്രധാന വിഷയങ്ങളിൽ കൂടുതൽ മാർക്കുള്ള മൂന്നെണ്ണത്തിന്റെ ശരാശരിയാണ് എടുത്ത് തിയറി പരീക്ഷകളുടെ മാർക്കു നിർണയിക്കും. പ്രാക്ടിക്കൽ പരീക്ഷകളുടെ മാർക്കുകൾ സ്കൂളുകൾ സമർപ്പിക്കണം.