ഐഷ സുല്‍ത്താനയുടെ അറസ്റ്റ് ഉണ്ടായാല്‍ ജാമ്യം നല്‍കണം : കോടതി

കൊച്ചി:‍ലക്ഷദ്വീപ് പ്രക്ഷോഭ നേതാവ് ഐഷ സുല്‍ത്താന ക്കെതിരെ ലക്ഷദ്വീപ് പോലീസ് രജിസ്റ്റര്‍ ചെയ്ത രാജ്യദ്രോഹ കേസില്‍ ഐഷയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. അതേസമയം ചോദ്യം ചെയ്യലിന് ഐഷ സുല്‍ത്താന ഹാജരാകണം. അന്വേഷണവുമായി സഹകരിക്കണം. ചോദ്യം ചെയ്യലിനുശേഷം അറസ്റ്റ് ചെയ്യേണ്ടതുണ്ടെങ്കില്‍ ഇടക്കാല ജാമ്യം നല്‍കണം. അറസ്റ്റ് ഉൾപ്പെടെയുള്ള കാര്യങ്ങള്‍ക്ക് അഭിഭാഷകന്റെ സാന്നിധ്യമുണ്ടാകണം. ഒരാഴ്ചയാവും ഇടക്കാല ജാമ്യത്തിന്റെ കാലാവധി. കേസിൽ ഒരാഴ്ചയ്ക്കുള്ളില്‍ വിധി പറയുമെന്നും കോടതി വ്യക്തമാക്കി.

പോലീസ് എഫ്ഐആറില്‍ പറയുന്ന തരത്തില്‍ ദേശദ്രോഹക്കുറ്റം ചെയ്തിട്ടില്ലെന്ന് ഐഷ കോടതിയില്‍ വാദിച്ചു. ഭരണകൂടത്തിന് എതിരായ വമര്‍ശനം ദേശ ദ്രോഹക്കുറ്റമായി കണക്കാക്കാനാവില്ലെന്ന സുപ്രീംകോടതി അടുത്തിടെ സ്വീകരിച്ച നിലപാടുകളും ഐഷ ആവര്‍ത്തിച്ചു. ചാനല്‍ ചര്‍ച്ചയ്ക്കിടെ ആശയവിനിമയം തകരാറിലായതിനാല്‍ ചില തകരാറുകള്‍ ഉണ്ടായെന്നും ഐഷ പറഞ്ഞു.