കെ സുധാകരനും കൊടിക്കുന്നിലും പിടിയും സിദ്ദിക്കും ഇന്ന് ചുമതലയേല്‍ക്കും

തിരുവനന്തപുരം: പുതിയ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എം പി ഇന്ന് (ബുധനാഴ്ച) ചുമതലയേല്‍ക്കും വര്‍ക്കിംഗ് പ്രസിഡന്‍ മാരായ കൊടിക്കുന്നില്‍ സുരേഷും പിടി തോമസും ഇതോടൊപ്പം അധികാരമേല്‍ക്കും. കെ പി സി സി ആസ്ഥാനത്ത് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ചടങ്ങ്. രാവിലെ 10 ന് കിഴക്കേകോട്ട ഗാന്ധി പ്രതിമയില്‍ സുധാകരന്‍ ഹാരാര്‍പ്പണം നടത്തും.കെ പി സി സി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ വിടവാങ്ങല്‍ പ്രസംഗവും ചുമതലയേല്‍ക്കുന്ന പ്രസിഡനടിന്റെ ആമുഖ പ്രസംഗവും ഉണ്ടാകും.