ലോക്ഡൌണ്‍ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചു; കടകള്‍ തുറക്കാം
ഇന്ന് അര്‍ദ്ധരാത്രിമുതല്‍ സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക് ഡൌണ്‍ നിയന്ത്രണങ്ങള്‍ ഒഴിവാകും. രോഗവ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ തരം തിരിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ഒരാഴ്ചത്തെ ടിപിആര്‍ തോത് മുന്‍ നിര്‍ത്തിയാണ് നിയന്ത്രണങ്ങള്‍ തീരുമാനിക്കുന്നത്.ടിപിആര്‍ 8 ശതമാനത്തില്‍ കൂടാത്ത സ്ഥലങ്ങളില്‍ എല്ലാ കടകളും തുറക്കാം. പകുതി ജീവനക്കാരെ പാടുള്ളൂ.നിയന്ത്രണങ്ങളോടെ സാധാരണ പ്രവര്‍ത്തനം അനുവദിക്കും. ശനിയും ഞായറും സമ്പൂര്‍ണ്ണ ലോക് ഡൌണ്‍. പൊതുപരീക്ഷകള്‍ നടത്താം.സര്‍ക്കാര്‍ ഓഫീസുകളില്‍ നാലിലൊന്ന് ജീവനക്കാര്‍ മാത്രം. മദ്യശാല തുറക്കാം. വില്‍പ്പന ആപ്പുവഴി.ആരാധനാലയങ്ങള്‍ തുറക്കില്ല.