മുകുള്‍ റോയ് വീണ്ടും തൃണമുലില്‍

കൊല്‍ക്കത്ത :ബിജെപി അഖിലേന്ത്യാ ഉപാധ്യക്ഷന്‍ മുകുള്‍ റോയ് മടങ്ങി തൃണമുല്‍ കോണ്‍ഗ്രസ്സില്‍. 2017 ലാണ് അദ്ദേഹം ബിജെപിയില്‍ എത്തിയത്.അതുവരെ തൃണമുല്‍ നേതാവ് മമതാ ബാനര്‍ജിയുടെ വിശ്വസ്തന്‍ ആയിരുന്നു. ബംഗാളിനെ നയിക്കാന്‍ മമതയ്ക്കെ കഴിയൂ എന്ന് മുകുള്‍ പറയുന്നു.ഒരു മാസം മുന്‍പ് കൃഷണ നഗര്‍ ഉത്തര മണ്ഡലത്തില്‍ നിന്ന് ബിജെപി സ്ഥാനാര്‍ഥിയായി മുകുള്‍ നിയമസഭയില്‍ എത്തിയിരുന്നു. സംസ്ഥാന ബിജെപി നേതൃത്വം മുകുളിനെ അകറ്റി നിര്‍ത്തുന്ന നിലപാടാണ് എടുത്തിരുന്നത്. എന്തായാലും ബിജെപി ക്ക് കനത്ത തിരിച്ചടിയാണ് ഈ കൂറുമാറ്റം.