ആയിഷ സുല്‍ത്താനക്കെതിരെ രാജ്യദ്രോഹ കേസ്

കൊച്ചി: ചാനല്‍ ചര്‍ച്ചയില്‍ കേന്ദ്രസര്‍ക്കാര്‍ ലക്ഷദ്വീപ് ജനതക്കെതിരെ “ജൈവായുധം” പ്രയോഗിക്കുന്നുവെന്നാരോപിച്ച സിനിമാ സംവിധായക ആയിഷ സുല്‍ത്താനയ്ക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി കേസ്. ലക്ഷദ്വീപ് ബിജെപി പ്രസിഡന്‍റ് സി അബ്ദുള്‍ ഖാദര്‍ ഹാജിയുടെ പരാതിയില്‍ ആണ് കവറത്തി പോലീസ് കേസ് എടുത്തത്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേട്ടര്‍ പ്രഭുല്‍ പട്ടേലിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരെ പ്രതികരിച്ചതിനാണ് ഈ കേസ് എന്ന് സുല്‍ത്താന ആരോപിച്ചു. പ്രഭുല്‍ പട്ടേലിന്റെ നയങ്ങളെയാണ് ജൈവായുധം എന്ന് പറഞ്ഞത്. കേന്ദ്രസര്‍ക്കാരിനെതിരെയല്ല താന്‍ പ്രതികരിച്ചത്. മലയാളം ശരിക്കറിയാത്തത്‌കൊണ്ട്‌ വന്ന നാക്കുപിഴയാണതെന്നു പിന്നീട് ഫെയ്സ് ബുക്കില്‍ വിശദീകരിച്ചിരുന്നതായും ആയിഷ സുല്‍ത്താന പറഞ്ഞു.