എ ടി എം ഫീസ് കൂടും
മുംബൈ:എ ടി എം ഉപയോഗിക്കുമ്പോള്‍, സൗജന്യ പരിധി കഴിഞ്ഞാല്‍ ഈടാക്കുന്ന ഫീസ് ആഗസ്റ്റ് ഒന്നുമുതല്‍ കൂടും. അതതു ബാങ്ക് എ ടി എമ്മില്‍ മാസം അഞ്ച് ഇടപാടുകള്‍ സൌജന്യമായി തുടരും. തുടര്‍ന്നുള്ള ഇടപാടുകള്‍ക്ക് നിലവിലെ 15 രൂപ ഫീസ് 17 രൂപയായി കൂടും. സാമ്പത്തികേതര ഇടപാടുകള്‍ക്ക് അഞ്ചു രൂപയായിരുന്നത് ആറു രൂപയാകും. ഇന്റര്‍ ബാങ്ക് ഇടപാടുകളുടെ ഫീസ് 20 രൂപയില്‍ നിന്ന് 21 രൂപയാകും.