ബുദ്ധദേവ് ദാസ്ഗുപ്ത അന്തരിച്ചു

കൊല്‍ക്കത്ത:വിഖ്യാത ബംഗാളി സിനിമാ സംവിധായകനും കവിയുമായ ബുദ്ധദേവ് ദാസ് ഗുപ്ത ( 77) അന്തരിച്ചു. ഉറക്കത്തിലായിരുന്നു അന്ത്യം. മികച്ച സംവിധായകനുള്ള മികച്ച ദേശീയ പുരസ്ക്കാരം രണ്ടു തവണ നേടിയിട്ടുണ്ട്. മൂന്ന് കവിതാ സമാഹാരങ്ങളും പുറത്തിറക്കിയിട്ടുണ്ട്.”ഉത്തര” “സ്വപ്നേര്‍ ദിന്‍” എന്നീ സിനിമകള്‍ക്കായിരുന്നു ദേശീയ ബഹുമതി. “ഉത്തര” വെനീസ് ചലച്ചിത്രമേളയിലും ബഹുമതി നേടി.ബംഗാളിലെ നവതരംഗ സിനിമയുടെ നായകരില്‍ ഒരാളായിരുന്നു. ഭാര്യയും രണ്ടു മക്കളുമുണ്ട്. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും അനുശോചിച്ചു.