സൗജന്യ സമ്പൂർണ്ണവാക്സിൻ ജൂൺ 21 മുതൽ

ന്യൂഡല്‍ഹി: വാക്സിന്‍ നിര്‍മാതാക്കളുടെ പക്കല്‍ നിന്ന് പ്രതിമാസ ഉത്പാദനത്തിന്റെ 75 ശതമാനം സര്‍ക്കാര്‍ സമാഹരിച്ച് സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി നല്‍കും എന്ന് .കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തിറക്കിയ പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങളിൽ വ്യക്തമാക്കുന്നു. യോഗ്യരായവർക്ക്‌ പൂര്‍ണമായും സൗജന്യമായി സംസ്ഥാനങ്ങള്‍ വാക്സിൻ വിതരണം ചെയ്യണം. ബാക്കി 25 ശതമാനം സ്വകാര്യ ആശുപത്രികള്‍ക്ക് വാക്സിന്‍ നിര്‍മാതാക്കളില്‍ നിന്ന് വിലയീടാക്കി സ്വീകരിച്ച് വിതരണം ചെയ്യാവുന്നതാണെന്നും ഇതിൽ പറയുന്നു.  
പുതുക്കിയ വാക്സിന്‍ വിതരണ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ചുവടെ : ..
1 .വാക്സിന്‍ നിര്‍മാതാക്കളില്‍ നിന്ന് പ്രതിമാസം ഉത്പാദിപ്പിക്കുന്ന വാക്സിന്റെ 75 ശതമാനം കേന്ദസര്‍ക്കാര്‍ വാങ്ങി സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശ ങ്ങള്‍ക്കും കൈമാറും. ഇത് സര്‍ക്കാര്‍ അംഗീകൃത വാക്സിന്‍ വിതരണ കേന്ദ്രങ്ങള്‍ വഴി 18 വയസ് കഴിഞ്ഞ യോഗ്യരായവർക്ക്‌ സൗജന്യമായി നല്‍കണം. മുന്‍ഗണനാ ക്രമത്തിലായിരിക്കണം വിതരണം നടത്തേണ്ടത്.
2 ജൂണ്‍ 21 മുതലാണ് സൗജന്യവാക്സിന്‍ വിതരണം ആരംഭിക്കുന്നത്.
3 ആരോഗ്യപ്രവര്‍ത്തകര്‍, മുന്നണി പോരാളികള്‍, 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍, രണ്ടാമത്തെ ഡോസ് ലഭിക്കേണ്ടവര്‍, 18 വയസ് പൂര്‍ത്തിയായവര്‍/അതിന് മുകളില്‍ പ്രാ യമുള്ളവര്‍ എന്ന വിധത്തിലായിരിക്കണം വിതരണത്തില്‍ പാലിക്കേണ്ട മുന്‍ഗണനാക്രമം. 3.18 വയസിന് മുകളില്‍ പ്രായമുള്ളവരുടെ മുന്‍ഗണനാക്രമം അതാത് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും നിശ്ചയിക്കാം. 

  1. ജനസംഖ്യ, രോഗവ്യാപനം, വാക്സിനേഷന്റെ പരിപാടിയുടെ പുരോഗതി, നേരത്തെ നല്‍കിയ വാക്സിന്റെ പാഴാക്കല്‍ എന്നിവ അടിസ്ഥാനമാക്കിയായിരിക്കും, വാക്സിന്‍ വിതരണം കേന്ദ്രം നടപ്പിലാക്കുന്നത്. 
  2. സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ലഭ്യമാക്കുന്ന വാക്സിന്റെ അളവ് കേന്ദ്രം അറിയിക്കും. ഇതനുസരിച്ച് വാക്സിന്‍ വിതരണത്തിനുള്ള നടപടികള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും മുന്‍കൂട്ടി തയ്യാറാക്കാവുന്നതാണ്. ജനങ്ങള്‍ക്ക് വാക്സിന്‍ വിതരണം സംബന്ധിച്ചുള്ള വിവരം ലഭ്യമാക്കേണ്ട പൂര്‍ണ ഉത്തരവാദിത്വം സംസ്ഥാന/കേന്ദ്രഭരണ സര്‍ക്കാരുകളില്‍ നിക്ഷിപ്തമായിരിക്കും. 
  3. വാക്സിന്‍ നിര്‍മാതാക്കള്‍ക്കുള്ള പ്രോത്സാഹനമെന്ന നിലയില്‍ പ്രതിമാസ ഉത്പാദനത്തിന്റെ 25 ശതമാനം സ്വകാര്യ ആശുപത്രികള്‍ക്ക് വിതരണം ചെയ്യാന്‍ അനുമതിയുണ്ട്.
     7. സ്വകാര്യ ആശുപത്രികള്‍ക്ക് നല്‍കുന്ന വാക്സിന്റെ വില നിര്‍മാണക്കമ്പനി നിശ്ചയിക്കും.
  4. വരുമാനത്തിനുപരിയായി രാജ്യത്തെ എല്ലാ പൗരര്‍ക്കും സൗജന്യവാക്സിന് അര്‍ഹതയുണ്ടായിരിക്കും.
    .9. ‘ലോക് കല്യാണ്‍’ പ്രചരിപ്പിക്കുന്നതിനായി സ്വകാര്യആശുപത്രികളില്‍ ഇലക്ട്രോണിക് വൗച്ചറുകള്‍ നല്‍കുന്ന പദ്ധതി നടപ്പാക്കും.
     10. കോവിന്‍ പ്ലാറ്റ് ഫോം കൂടാതെ എല്ലാ സര്‍ക്കാര്‍/സ്വകാര്യ വാക്സിനേഷന്‍ കേന്ദ്രങ്ങളിലും മുന്‍കൂര്‍ രജിസ്ട്രേഷനുള്ള സൗകര്യം ലഭ്യമാക്കും.