കെ സുധാകരൻ പ്രസിഡന്‍റ്; കൊടിക്കുന്നില്‍, പി ടി. സിദ്ധിക്, വൈസ് പ്രസിഡന്‍റ്മാര്‍

ന്യുഡൽഹി കെ സുധാകരൻ കെ പി സി സി പ്രസിഡണ്ടായി പ്രഖ്യാപിക്കപ്പെട്ടു. ദില്ലിയിൽ ഇന്ന് വൈകിട്ടാണ് അറിയിപ്പുണ്ടായത്.മൂന്ന് വർക്കിങ് പ്രസിഡന്റുമാരെയും നിയമിച്ചു. കൊടിക്കുന്നിൽ സുരേഷ്, പി ടി തോമസ്. ടി സിദ്ധിക് എന്നിവരാണ് പുതിയ വർക്കിങ് പ്രസിഡന്റുമാർ . ഒരു മാസത്തിലേറെ നീണ്ട ആശയകുഴപ്പത്തിനുശേഷമാണ് ഈ തീരുമാനം. സുധാകരന്റെ രാഷ്ട്രീയ ശൈലി മറ്റ് കോൺഗ്രസ്സ് നേതാക്കളിൽ നിന്ന് വ്യത്യസ്‍തനാണ്. ഇത് കോൺഗ്രസ്സിൽ പുതിയ അധ്യായമാണ്. സുധാകനെ നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്നാണ് അണികളുടെ ആവശ്യം. ഇത് ഉത്തേജകം ആകുമെന്നാണ് കരുതുന്നത്. പ്രതിപക്ഷ നേതൃ സ്ഥാനത്തിലും കെ പി സി സി പ്രസിഡണ്ട് പദവിയിലും പുതിയ മുഖങ്ങൾ ആയിക്കഴിഞ്ഞു.