18 വയസിന് മുകളിലുള്ളവർക്ക് ജൂൺ 21 മുതൽ സൗജന്യ വാക്സിൻ’
ന്യുഡല്‍ഹി: കൊവിഡ് വാക്സിനേഷൻ ചെലവ് പൂർണമായും കേന്ദ്ര സർക്കാർ വഹിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.. 18 വയസിന് മുകളിലുള്ള എല്ലാവർക്കും കേന്ദ്രം സൌജന്യമായി വാക്സിൻ നൽകും. കൂടാതെ സ്വകാര്യ ആശുപത്രികളിലെ വാക്സിനുകളുടെ നിരക്ക് കുറച്ചു. 150 രൂപയ്ക്ക് വാക്സിൻ ലഭ്യമാക്കും.. വാക്സിൻ ചെലവ് പൂർണമായും കേന്ദ്രം വഹിക്കുമെന്നും പ്രധാനമന്ത്രി. ജൂൺ 21 മുതൽ കേന്ദ്ര സർക്കാരിന്‍റെ പുതിയ വാക്സിൻ നയം നിലവിൽ വരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. വാക്സിനേഷൻ നടപടികളെ രാഷ്ട്രീയമായ വിലപേശലായി സംസ്ഥാനങ്ങൾ കാണരുതെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി..
വാക്സിനേഷൻ നയം രൂപീകരിച്ചത് സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ചാണെന്ന് പ്രധാനമന്ത്രിഅവകാശപ്പെട്ടു . വാക്സിൻ പോളിസിയിൽ മാറ്റം വരുത്തിയത് സംസ്ഥാന സർക്കാരുകളുടെ ആവശ്യപ്രകാരമാണ്. വാക്സിനേഷൻ സംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് സ്വാതന്ത്ര്യം നൽകി.. വാക്സിനേഷൻ പ്രായം നിശ്ചയിച്ചത് കേന്ദ്രമാണെന്ന് തെറ്റായ പ്രചാരണം നടന്നതായും പ്രധാനമന്ത്രി. പറഞ്ഞു.
രാജ്യത്ത് വാക്സിൻ നൽകുന്നത് WHO മാനദണ്ഡം അനുസരിച്ചാണ് . . 23 കോടി ഡോസ് ജനങ്ങൾക്ക് നൽകി കഴിഞ്ഞു. എല്ലാവരും കോവിഡ് പ്രോട്ടോകോൾ കൃത്യമായി പാലിക്കണമെന്ന് പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു
മിഷൻ ഇന്ദ്രധനുസ് യുദ്ധകാലാടിസ്ഥാനത്തിൽ വാക്സിൻ നൽകി വരുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ഏഴ് കമ്പനികൾ വാക്സിൻ ഉൽപാദനം ആരംഭിച്ചു. നേസൽ വാക്സിൻ പരീക്ഷണം പൂരോഗമിക്കുകയാണ്. കുത്തിവെപ്പിന് പകരം മൂക്കിലൂടെ സ്പ്രേ ചെയ്യാമെന്നും പ്രധാനമന്ത്രി..പറഞ്ഞു. കോവിഡ് പ്രതിരോധത്തിൽ ഇന്ത്യ വളരെ മുന്നിലാണെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു. തദ്ദേശീയ വാക്സിനുകൾ നിർമ്മിക്കാനായത് വലിയ നേട്ടം. വിദേശത്തു ലഭ്യമായ മരുന്നുകൾ ഇവിടെ എത്തിച്ചു വാക്സിൻ നിർമ്മാതാക്കൾ ലോകത്തു തന്നെ ചുരുക്കമാണ്.
അതേസമയം, രാജ്യത്തെ കോവിഡ് കണക്കുകൾ ആശ്വാസമായി. . കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പുതിയ കണക്കുകൾ പ്രകാരം രണ്ട് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണ് ഇന്ന് പുറത്തു വന്നിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 1,00,636 ആണ്. 2,427 പേർ ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 3.50 ലക്ഷമായി. 2,89,09,975 പേർക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. 2,71,59,180 പേർ ഇതുവരെ കോവിഡ് മുക്തരായി. കഴിഞ്ഞ 24 മണിക്കൂറിൽ 1,74,399 പേർ കോവിഡ് മുക്തരായി ആശുപത്രി വിട്ടു. തമിഴ്നാട്ടിലാണ് കഴിഞ്ഞ ദിവസം ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. 20,421 പേർക്കാണ് കോവിഡ് ബാധിച്ചത്. രണ്ടാമത് കേരളത്തിലാണ്. 14,672 പേർ കോവിഡ് ബാധിതരായി. മഹാരാഷ്ട്ര- 12,557, കർണാടക- 12,209, ആന്ധ്രപ്രദേശ്- 8,976 എന്നിങ്ങനെയാണ് അഞ്ച് സംസ്ഥാനങ്ങളിലെ കണക്കുകൾ.