ലക്ഷദ്വീപിൽ പുതിയ നിയന്ത്രണങ്ങൾ; ജീവിതം ദുസ്സഹമാവും

കോഴിക്കോട്: ലക്ഷദ്വീപിൽ നിന്നും മത്സ്യബന്ധനത്തിനായി പോകുന്ന എല്ലാ ബോട്ടുകളിലും ഓരോ പോലീസ് ഇന്റലിജൻസ് ഉദ്യോഗസ്ഥനും  സഞ്ചരിക്കണം എന്ന ഉത്തരവ് ഇന്നലെയാണ് ഭരണകൂടം പുറത്തിറക്കിയത്. ഇത് മൽസ്യബന്ധനം അസാധ്യമാക്കുമെന്നു ദ്വീപുകാർ ചൂണ്ടിക്കാണിക്കുന്നു.  നൂറുകണക്കിന് വള്ളങ്ങൾ വിവിധ ദ്വീപുകളിൽ നിന്ന് നിത്യേന കടലിൽ പോകുന്നുണ്ട്. ചില ബോട്ടുകൾ ദിവസങ്ങൾ കഴിഞ്ഞാണ് തിരിച്ചെത്തുന്നത്. ഈ സാഹചര്യത്തിൽ എങ്ങനെയാണു ഇത്തരം നിബന്ധനകൾ സാധ്യമാകുക എന്നാണ് ദ്വീപുകാർ ചോദിക്കുന്നത്.

ദ്വീപുകളിലെ ജനങ്ങൾ പൂർണമായും  മുസ്‌ലിം സമുദായക്കാരാണ്. അവരുടെ സാമൂഹികവും മതപരവുമായ പ്രവർത്തനങ്ങളെ തടസപ്പെടുത്തുന്ന നീക്കങ്ങളാണ് സംഘപരിവാര നിയന്ത്രണത്തിലുള്ള കേന്ദ്രസർക്കാർ നടപ്പിലാക്കുന്നത് എന്ന പരാതി ദ്വീപ് ജനതയ്ക്കുണ്ട്. അവർ  കഴിക്കുന്ന ഭക്ഷണ ക്രമം പോലും സർക്കാർ മാറ്റുകയാണ്. പുതിയ ഉത്തരവ് പ്രകാരം ബീഫ് കഴിക്കുന്നതിനു നിയന്ത്രണം നടപ്പാക്കി. രണ്ടു കുട്ടികളിൽ അധികമുള്ളവരെ   തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കാനും നീക്കമുണ്ട്. ഇത്  സംബന്ധിച്ച അഡ്മിനിസ്ട്രേറ്ററുടെ ശുപാർശകൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ  പരിഗണനയിലാണ്.

ദ്വീപിൽ  കുറേ ദിവസങ്ങളായി ശക്തമായ പ്രക്ഷോഭം അരങ്ങേറുകയാണ്. ദ്വീപ് എംപിയുടെ  നേതൃത്വത്തിലുള്ള ഒരു പ്രതിനിധിസംഘം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കഴിഞ്ഞ ദിവസം സന്ദർശിച്ചു നിവേദനം നൽകി. അതേസമയം ഭരണകൂടം കൂടുതൽ കർശനമായ നിയന്ത്രണങ്ങൾ കൊണ്ടുവരികയാണ്. ദ്വീപിൽ തീവ്രവാദി  സാന്നിധ്യമുണ്ടെന്നാണ് ഭരണകൂടം പറയുന്നത്. ക്രമസമാധാനപ്രശ്നങ്ങൾ ഒട്ടുമില്ലാത്ത ദ്വീപിൽ  സർക്കാർ ഗുണ്ടാനിയമം പ്രഖ്യാപിച്ചിരിക്കുകയാണ്. തീരപ്രദേശങ്ങളിൽ തേങ്ങ ഉണക്കാനും മറ്റുമായി കെട്ടിയ ഷെഡുകൾ സർക്കാർ പൊളിച്ചുനീക്കി. ഇപ്പോൾ മൽസ്യബന്ധനം കൂടി തടയപ്പെടുന്നതോടെ ജനജീവിതം മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയിൽ എത്തുമെന്ന് ദ്വീപ് നിവാസികൾ പറയുന്നു.  

കോഴിക്കോട് : ലക്ഷദ്വീപിൽ പുതുതായി നിയമിതനായ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന നിയന്ത്രണങ്ങൾ ദ്വീപിലെ ജനജീവിതം ദുസ്സഹമാക്കുകയാണെന്ന് ദ്വീപ് ജനത പരാതിപ്പെടുന്നു. ഗുജറാത്തിൽ നിന്നുള്ള സംഘപരിവാര നേതാവ് പട്ടേലിനെ മോദി ഭരണകൂടമാണ് ദ്വീപിന്റെ ഭരണാധികാരിയായി നിശ്ചയിച്ചത്.

ദ്വീപിൽ നിന്നും മത്സ്യബന്ധനത്തിനായി പോകുന്ന എല്ലാ ബോട്ടുകളിലും ഓരോ പോലീസ് ഇന്റലിജൻസ് ഉദ്യോഗസ്ഥനും  സഞ്ചരിക്കണം എന്ന ഉത്തരവ് ഇന്നലെയാണ് ഭരണകൂടം പുറത്തിറക്കിയത്. ഇത് മൽസ്യബന്ധനം അസാധ്യമാക്കുമെന്നു ദ്വീപുകാർ ചൂണ്ടിക്കാണിക്കുന്നു.  നൂറുകണക്കിന് വള്ളങ്ങൾ വിവിധ ദ്വീപുകളിൽ നിന്ന് നിത്യേന കടലിൽ പോകുന്നുണ്ട്. ചില ബോട്ടുകൾ ദിവസങ്ങൾ കഴിഞ്ഞാണ് തിരിച്ചെത്തുന്നത്. ഈ സാഹചര്യത്തിൽ എങ്ങനെയാണു ഇത്തരം നിബന്ധനകൾ സാധ്യമാകുക എന്നാണ് ദ്വീപുകാർ ചോദിക്കുന്നത്.