സിബിഎസ് ഇ പന്ത്രണ്ടാം ക്ലാസ്സ്പരീക്ഷ റദ്ദാക്കി

ന്യുഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷ റദ്ദാക്കി. പ്രധാനമന്ത്രി വിളിച്ച യോഗത്തിലാണ് ഈ തീരുമാനം. സർക്കാർ ഈ തീരുമാനം സുപ്രീം കോടതിയെ അറിയിക്കും. എങ്ങിനെയായിരിക്കും മാർക്ക് നൽകുക എന്നതിൽ മാർഗരേഖ ഉണ്ടാക്കും. ഇക്കാര്യത്തിൽ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ആശങ്ക അവസാനിപ്പിക്കണം എന്ന് പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. അനാവശ്യമായ സമ്മർദ്ദം വിദ്യാർത്ഥികളുടെ മേൽ അടിച്ചേൽപ്പിക്കരുതെന്നു പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. വിദ്യാർത്ഥികളുടെ സുരക്ഷ കണക്കിലെടുത്താണ് ഈ തീരുമാനം.വിദ്യാർത്ഥികളുടെ ആരോഗ്യമാണ് പ്രധാനമെന്ന് അധികൃതർ വ്യക്തമാക്കി. കോവിഡ് വ്യാപനവും ലോക് ഡൗൺ സ്ഥിതിയും ഈ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ട് . ഈ തീരുമാനം മറ്റ് ബോര്‍ഡ് പരീക്ഷകളെയും ബാധിക്കും.

സമയബന്ധിതമായി മാര്‍ഗരേഖ പ്രഖ്യാപിക്കും. ഉയര്‍ന്ന വിദ്യാഭ്യാസ അവസരങ്ങള്‍ നഷ്ടപ്പെടാത്ത തരത്തിലാവും ഇത് പ്രഖ്യാപിക്കും. സര്‍ക്കാര്‍ നിശ്ചയിക്കുന്ന സ്കോര്‍ മാര്‍ക്ക് പുതുക്കണം എന്നുള്ളവര്‍ക്ക് പിന്നീട് പരീക്ഷ എഴുതാം. കേരളമാകട്ടെ പരീക്ഷ നടത്താന്‍ സന്ന്ഗ്ദമായിരുന്നു.