കൊവിഡ് : രക്ഷിതാക്കള്‍ മരിച്ചവര്‍ക്ക് സഹായധനവും സൗജന്യ വിദ്യാഭ്യാസവും

തിരുവനന്തപുരം: കോവിഡ് മൂലം രക്ഷിതാക്കൾ മരിച്ച കുട്ടികൾക്ക് സർക്കാർ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചു കുട്ടികൾക്ക് 18 വയസാകുന്നതുവരെ പ്രതിമാസം 2000 രൂപ നൽകും. മരിച്ച രക്ഷിതാക്കളുടെ മക്കൾക്ക് ഒറ്റത്തവണയായി മൂന്നുലക്ഷം രൂപ നൽകും. ബിരുദം വരെയുള്ള വിദ്യാഭ്യാസ ചെലവ് സർക്കാർ ഏറ്റെടുക്കും. വാക്സിനുകളെക്കുറിച്ചു വ്യാപകമായ വ്യാജപ്രചാരണത്തിൽ കുടുങ്ങരുത്. എല്ലാവരും വാക്സിൻ എടുക്കണം.വാക്സിനെടുത്തവർ രണ്ടുവർഷത്തിനുള്ളിൽ മരിക്കുമെന്നാണ് വ്യാജപ്രചരണം.വ്യാജപ്രചാരണങ്ങൾ വിശ്വസിക്കരുത്.. ഓണാവധി അടുപ്പിച്ച് പ്ലസ് വണ്‍ പരീക്ഷ നടത്തും.