സംസ്ഥാനത്ത് ടി പി ആര്‍ നിരക്ക് 12.72
തിരുവനന്തപുരം: സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.72 ശതമാനമായി . പത്തിന് താഴെ എത്തിക്കുകയാണ് ലക്‌ഷ്യം. കോവിഡ് കേസുകളുടെ എണ്ണത്തിലും രോഗവ്യാപന തോതിലും കുറവുണ്ടായി. സംസ്ഥാനത്ത്കൊവിഡ് രോഗികളുടെ എണ്ണം ഇന്ന് (ശനിയാഴ്ച) 13,832 ആയി. ഇന്ന് മരണം 171. ഇതുവരെ ആകെ മരണം 10,975. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 13,433 പേര്‍ക്ക്. രോഗമുക്തി നേടിയവർ 18,172 ആണ് . 64 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 12.72 ആണ്.