ഡോ.കെ എം എബ്രഹാം ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി

തിരുവനന്തപുരം: മുൻ ചീഫ് സെക്രട്ടറി ഡോ.കെ എം എബ്രഹാമിനെ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചു.നിലവിൽ കിഫ്ബിയുടെ സിഇഒ ആണ്. എബ്രഹാം. ആ പദവിയിലും തുടരും. അതേസമയം, കിഫ്ബി അഡീഷനൽ സിഇഒ ആയി സത്യജിത്ത് രാജയെ നിയമിച്ചു.എൻ. പ്രഭാവർമ്മയെ മുഖ്യമന്ത്രിയുടെ മീഡിയ സെക്രട്ടറിയായും പി എം മനോജിനെ പ്രസ്സ് സെക്രട്ടറിയായും നിയമിച്ചു.അഡ്വ എ രാജശേഖരൻ നായർ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയാണ്. സിഎം രവീന്ദ്രൻ, പി ഗോപൻ, ദിനേശ് ഭാസ്കർ എന്നിവരാണ് അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിമാർ. എ സതീഷ് കുമാർ, സാമുവൽ ഫിലിപ്പ് മാത്യു എന്നിവർ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിമാരാണ്. വിഎം സുനീഷാണ് പേഴ്സണൽ അസിസ്റ്റന്റ്. ജികെ ബാലാജി അഡീഷണൽ പിഎയാണ്.എംസി ദത്തനെ സയൻസ് വിഭാഗം മെന്റർ തസ്തികയില്‍ നിലനിർത്തി..
പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ പ്രൈവറ്റ് സെക്രട്ടറിയായി സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം പി രാമചന്ദ്രൻ നായരെ നിയമിച്ചു.