വാക്സിൻ 48 ലക്ഷം ഡോസുകൾ കൂടി നല്‍കും

ന്യൂഡൽഹി: അടുത്ത മൂന്നു ദിവസത്തിനുളളിൽ സംസ്ഥാനങ്ങൾക്ക് 48 ലക്ഷം വാക്സിൻ ഡോസുകൾ കൂടി ലഭിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും കയ്യില്‍ ഇപ്പോള്‍ 1.80 കോടിയിലധികം കോവിഡ് വാക്സിൻ ഡോസുകളുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയം. സൗജന്യമായാണ് വാക്സിൻ നൽകുന്നത്
അതേസമയം, കോവിഡിന്റെ മൂന്നാം തരംഗത്തെ നേരിടാന്‍ സംസ്ഥാനം തയാറാണെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. “ആദ്യ രണ്ട് തരംഗവും തമ്മില്‍ വലിയ വ്യത്യാസം ഉണ്ടായിരുന്നു. ആദ്യ ഘട്ടത്തില്‍ ഓക്സിജന്‍ ക്ഷാമം നേരിട്ടിരുന്നില്ല. എന്നാല്‍ രണ്ടാം ഘട്ടത്തില്‍ കേസുകള്‍ കുത്തനെ ഉയരുകയും ഓക്സിജന്‍ ക്ഷാമം ഉണ്ടാകുകയും ചെയ്തു,” യോഗി വ്യക്തമാക്കി.
രാജ്യതലസ്ഥാനത്ത് വാക്സിന്‍ ക്ഷാമം രൂക്ഷമായി തുടരുകയാണ്. 45 വയസിന് മുകളില്‍ ഉള്ളവര്‍ക്ക് നല്‍കാന്‍ കോവാക്സിന്‍ സ്റ്റോക്ക് ഇല്ല.