ടിപി യുടെ ബാഡ്ജ് ധരിച്ച് കെ കെ രമ സഭയില്‍
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയിൽ വടകരയിൽ നിന്നുള്ള ആർ.എം.പി പ്രതിനിധി കെ.കെ രമ, സ്വന്തം സാരിയിൽ രക്തസാക്ഷി ടി.പി ചന്ദ്രശേഖരന്റെ ചിത്രം പതിച്ച ബാഡ്ജു ധരിച്ച് സത്യപ്രതിജ്ഞക്ക് എത്തിയത് സഭാതലം ആവേശഭരിതമാക്കി. സത്യവാചകം ചൊല്ലി രമ സ്വന്തം ഇരിപ്പടത്തിലേക്ക് മടങ്ങിയപ്പോള്‍ സഭയില്‍ ഹര്‍ഷാരവം മുഴങ്ങി.
പതിനഞ്ചാം നിയമസഭയിൽ ക്വറന്റയിനിൽ കഴിയുന്ന മൂന്ന് അംഗങ്ങൾ ഒഴികെ മുഴുവൻ അംഗങ്ങളും പ്രോടെം സ്പീക്കർ പി.ടി.എ.റഹീം മുൻപാകെ ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. പതിന്നാലാം സഭയെ അപേക്ഷിച്ച് ഇത്തവണ അംഗങ്ങളുടെ സ്ഥാനങ്ങളിൽ കാര്യമായ മാറ്റമുണ്ട്.സ്പീക്കര്‍ ചുമതലയേറ്റ ശേഷം സ്ഥിരമായ ഇരിപ്പിടം അംഗങ്ങളുടെ തീരുമാനിക്കും. നിയമസഭയുടെ ആദ്യ സമ്മേളനത്തിൽ യു.പ്രതിഭ (കായംകുളം), കെ.ബാബു (നെന്മാറ), എം.വിൻസെന്റ് (കോവളം) എന്നിവർ ക്വാറന്റീനിലായതിനാൽ ഇന്ന് സത്യപ്രതിജ്ഞ ചെയ്തില്ല .. ഇവർ പിന്നീട് സ്പീക്കറുടെ ചേംബറിൽ സത്യവാചകം ചൊല്ലും. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഇരിപ്പിടം രണ്ടാം നിരയിലാണ്. പ്രതിപക്ഷ നിരയില്‍ ആദ്യ സീറ്റ് ഡെപ്യൂട്ടി സ്പീക്കറിനാണ്. . ഭരണപക്ഷ നിരയില്‍ മുഖ്യമന്ത്രിയുടെ തൊട്ടടുത്ത് എം വി ഗോവിന്ദനാണ്.
മന്ത്രിമാരായ കെ രാജന്‍, റോഷി അഗസ്റ്റിന്‍, എ കെ ശശീന്ദ്രന്‍, കെ. രാധാകൃഷ്ണന്‍, കെ എന്‍ ബാലഗോപാല്‍ എന്നിവര്‍ക്കും ഇരിപ്പിടം മുന്‍നിരയിലാണ്. രണ്ടാം നിരയില്‍ പി രാജീവ്, പി പ്രസാദ്, അഹമ്മദ് ദേവര്‍കോവില്‍, ആര്‍ ബിന്ദു, സജി ചെറിയാന്‍, വി ശിവന്‍കുട്ടി, മുഹമ്മദ് റിയാസ്, ചിഞ്ചു റാണി എന്നിവരാണ്. ആന്‍റണി രാജുവും വീണാ ജോര്‍ജും മൂന്നാം നിരയിലാണ്.
ആര്‍എംപിയുടെ ഏക എംഎല്‍എ കെ കെ രമ പ്രത്യേക ബ്ലോക്കായി ഇരിക്കും.
പ്രതിപക്ഷത്ത് രണ്ടാം സീറ്റില്‍ നിയുക്ത പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പി കെ കുഞ്ഞാലിക്കുട്ടി, പി ജെ ജോസഫ്, അനൂപ് ജേക്കബ്, ഉമ്മന്‍ചാണ്ടി എന്നിവര്‍ക്കൊപ്പം സിപിഐ നിയമസഭാകക്ഷി നേതാവ് ഇ. പി ചന്ദ്രശേഖരന്‍, സര്‍ക്കാര്‍ ചീഫ് വിപ്പ് എന്‍ ജയരാജ് എന്നിവര്‍ക്കും മുന്‍നിരയില്‍ സീറ്റുണ്ട്. മുന്‍ പ്രതിപക്ഷ ഉപനേതാവ് എം കെ മുനീറും പിന്‍നിരയിലാണ്.
ചൊവ്വാഴ്ചയാണ് സ്പീക്കർ തെരഞ്ഞെടുപ്പ്. എം.ബി രാജേഷാണ് എൽഡിഎഫിന്റെ സ്പീക്കർ സ്ഥാനാർഥി സ്പീക്കർ സ്ഥാനത്തേക്ക് യു.ഡി.എഫ് പി.സി വിഷ്ണുനാഥിനെ തീരുമാനിച്ചു. .
മെയ് 28-ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നയപ്രഖ്യാപനപ്രസംഗം നടത്തും. പുതുക്കിയ ബജറ്റ് ധനമന്ത്രി കെ. എന്‍. ബാലഗോപാല്‍ ജൂണ്‍ നാലിന് അവതരിപ്പിക്കും. ജൂണ്‍ 14 വരെ 14 ദിവസം സഭ സമ്മേളിക്കും.