നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന്
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം തിങ്കളാഴ്ച ആരംഭിക്കും. ജൂൺ 14 വരെയാണ് നിയമസഭ സമ്മേളിക്കുന്നത്. പതിനാലാം നിയമസഭയിൽ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ തന്നെയാണ് പതിനഞ്ചാം സഭയിലും മുഖ്യമന്ത്രി എന്നാല്‍ ഭൂരിപക്ഷം മന്ത്രിമാരും പുതുമുഖങ്ങളാണ്. പുതിയ മന്ത്രിമാരിൽ കെ കൃഷ്ണൻകുട്ടിയും, എ.കെ ശശീന്ദ്രനും മാത്രമാണ് കഴിഞ്ഞ മന്ത്രിസഭയിലും അംഗങ്ങളായിരുന്നവർ.
ആദ്യമായി നിയമസഭയിൽ എത്തിയ 53 അംഗങ്ങളാണ് പതിനഞ്ചാം നിയമസഭയിലുള്ളത്. ഇടതുപക്ഷത്ത് പത്തും പ്രതിപക്ഷത് ഒന്നുമായി പതിനൊന്ന് വനിതകളും പതിനഞ്ചാം നിയമസഭയിലുണ്ട്. ഇതിൽ മൂന്നു പേർ മന്ത്രിമാരും. നാല് മന്ത്രിമാര്‍ക്ക് രണ്ടരവര്‍ഷമേ കാലാവധിയുള്ളൂ. അതുകഴിഞ്ഞാല്‍ അടുത്ത രണ്ടര വര്‍ഷത്തേക്ക് പുതിയ ആളുകള്‍ വരും.