സുന്ദർലാൽ ബഹുഗുണ അന്തരിച്ചു
ന്യൂദൽഹി: ഇന്ത്യയിലെ പരിസ്ഥിതി പ്രസ്ഥാനത്തിന്റെ ഏറ്റവും മുതിർന്ന നേതാക്കളിൽ ഒരാളായ സുന്ദർലാൽ ബഹുഗുണ അന്തരിച്ചു. ഋഷികേശിലെ ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട് ഓഫ് മെഡിക്കൽ സയൻസസിൽ കോവിഡ് ചികിത്സയിൽ ഇരിക്കെ ഇന്ന് ഉച്ചക്കാണ് അന്ത്യം എന്ന് ആശുപത്രി അധികൃതർ അറിയിച്ചു. 94 കാരനായിരുന്നു അദ്ദേഹം. ഭാര്യ വിമലയും മൂന്നു മക്കളുമുണ്ട്.
ഹിമാചൽ പ്രദേശിൽ വന നശീകരണത്തിനെതിരേ അദ്ദേഹം ആരംഭിച്ച ചിപ്കോ പ്രസ്ഥാനമാണ് ഇന്ത്യയിലെ പരിസ്ഥിതി പ്രസ്ഥാനങ്ങളിലെ ആദ്യ മുന്നേറ്റങ്ങളിലൊന്ന്. മരം മുറിക്കെതിരെ ചിപ്കോ വളണ്ടിയർമാർ മരങ്ങളെ കെട്ടിപ്പിടിച്ചു നിന്ന് രാജ്യത്തിന്റെ ശ്രദ്ധയാകർഷിച്ചു. പിന്നീട് നിരവധി സമരങ്ങളിൽ അദ്ദേഹം മുൻനിരയിൽ ഉണ്ടായിരുന്നു.