മമത ഭവാനിപൂരിൽ നിന്ന് മത്സരിക്കും
കൊൽക്കത്ത : മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത മമതക്ക് ഭവാനിപൂരിൽനിന്ന് നിയമസഭയിലേക്ക്
മത്സരിക്കാൻ വഴിതെളിഞ്ഞു. മമതയുടെ ഈ സിറ്റിംഗ് സീറ്റിൽ നിന്ന് ഇക്കുറി വിജയിച്ച തൃണമൂൽ എം എൽ എ , എംഎൽഎ സോവൻദേബ് ചട്ടോപാധ്യായ എംഎൽഎ സ്ഥാനം ഇന്നു രാജിവച്ച തിനാലാണ് അവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവരുന്നത്. സോവൻദേബ് ഇന്ന് രാജിക്കത്ത് കൊടുത്തുകഴിഞ്ഞു.
മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത മമതയ്ക്ക് ആറ് മാസത്തിനകം നിയമസഭാ അംഗത്വം നേടണം. സോവൻദേബ് തിരഞ്ഞെടുപ്പ് മാറ്റിവച്ചിട്ടുള്ള മുർഷിബാദ് ജില്ലയിലെ രണ്ടു സീറ്റുകളിൽ ഒന്നിൽ നിന്ന് നിയമസഭയിലേക്ക് മത്സരിക്കുകയോ അതല്ലെങ്കിൽ രാജ്യസഭാ സ്ഥാനാര്ഥിയാവുകയോ ചെയ്യും.. ബിജെപി സ്ഥാനാർത്ഥി സുവേധു അധികാരിയുടെ വെല്ലുവിളി ഏറ്റെടുത്ത് നന്ദിഗ്രാമിൽനിന്ന് ജനവിധി തേടിയ മമത പരാജയപ്പെട്ടിരുന്നു. .