ബ്ലാക്ക് ഫംഗസ്കേരളത്തിൽ മരണം രണ്ട്

ബ്ലാക്ക് ഫംഗസ് (മ്യൂക്കര്‍മൈക്കോസിസ് ) രോഗികളുടെ എണ്ണം കേരളത്തിൽ കൂടുന്നു. ഇതിനകം രണ്ട് മരണം സ്ഥിരീകരിച്ചു.ഇതിന് പുറമെ വൈറ്റ് ഫംഗസ് രോഗവും സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതിരോധശേഷി കുറവായതിനാലാണ് വൈറ്റ് ഫംഗസ് അണുബാധയുണ്ടാകുന്നത്. ബ്ലാക്ക് ഫംഗസിനേക്കാള്‍ അപകടകാരിയാണിത് . ബ്ലാക്ക് ഫംഗസ് രോഗം മൂലം ജീവന്‍ നഷ്ടപ്പെടുകയോ കണ്ണ്, താടിയെല്ല് തുടങ്ങിയ ശരീരഭാഗങ്ങള്‍ നീക്കം ചെയ്യേണ്ടി വരികയോ സംഭവിക്കാം.. ഈ സാഹചര്യത്തില്‍ ബ്ലാക്ക് ഫംഗസിനെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്ര സര്‍ക്കാര്‍.നിര്‍ദേശിച്ചു .