സത്യപ്രതിജ്ഞ ബഹിഷ്‌ക്കരിച്ചിട്ടില്ല വെർച്വലായി പങ്കെടുക്കും: യുഡിഎഫ്കൺവീനർ


.തിരുവനന്തപുരം: യുഡിഎഫ് എംഎൽഎമാരും എംപിമാരും സത്യപ്രതിജ്ഞ ചടങ്ങിൽ വെർച്വലായി പങ്കെടുക്കുമെന്നു യുഡിഎഫ്കൺവീനർ എംഎം ഹസ്സൻ വ്യക്തമാക്കി. സത്യപ്രതിജ്ഞ ബഹിഷ്‌ക്കരിച്ചു എന്ന വാർത്ത അടിസ്ഥാന രഹിതമാണെന്നും ഹസ്സൻ വാർത്താക്കുറിപ്പിൽ പറഞ്ഞു
എല്ലാവരുംടിവിയിൽസത്യപ്രതിജ്ഞകാണണമെന്ന്.വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പ്രത്യേകം പറഞ്ഞിട്ടുണ്ട് . മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം എംപിമാരും എംഎല്‍എമാരും ഉള്‍പ്പെടെ എല്ലാവരും വീട്ടിലിരുന്ന് ടിവിയില്‍ സത്യപ്രതിജ്ഞ കാണുമെന്നും യുഡിഎഫ് ചടങ്ങ് ബഹിഷ്‌കരിക്കുന്നില്ലെന്നും വെര്‍ച്വലായി പങ്കെടുക്കുമെന്നും ഹസ്സൻ പറഞ്ഞു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങളെ വീടുകളില്‍ ബന്ധിയാക്കി ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ശേഷം സത്യപ്രതിജ്ഞ മാമാങ്കം നടത്തുന്നത് ശരിയല്ല. കൊല്‍ക്കത്തയിലും ചെന്നൈയിലും അങ്ങിനെയായിരുന്നില്ല സത്യപ്രതിജ്ഞ.ലളിതമായി പരിപാടി സംഘടിപ്പിച്ച് കേരള മുഖ്യമന്ത്രിയും മാതൃക കാട്ടണമായിരുന്നു. വീടുകളില്‍ കുടുംബാംഗങ്ങള്‍ പോലും സമൂഹിക അകലം പാലിക്കണമെന്നും മാസ്ക് ധരിക്കണമെന്നും ഉപദേശിക്കുന്ന മുഖ്യമന്ത്രി സത്യപ്രതിജ്ഞ മാമാങ്കം നടത്തുന്നത് പരിഹാസ്യമാണെന്നും ഹസ്സൻ പറഞ്ഞു.