ഗൌരിയമ്മയ്ക്ക് കണ്ണീരോടെ വിട

തിരുവനന്തപുരം : കേരളത്തിലെ കമ്മ്യുണിസ്റ്റ്  പ്രസ്ഥാനത്തിന്റെ  തലയെടുപ്പുള്ള  നേതാവും  കേരളം കണ്ട മികച്ച ഭരണാധികാരിയും  ജനപ്രിയ നേതാവുമായിരുന്ന കെ ആർ ഗൗരിയമ്മ   നിര്യാതയായി. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. 102 വയസ്സുണ്ടായിരുന്നു. 1957-ൽ ഐക്യ കേരള സംസ്ഥാന രൂപീകരണത്തിനു ശേഷം ഇ.എം.എസിൻ്റെ നേതൃത്വത്തിൽ അധികാരത്തിൽ വന്ന കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിൽ അംഗമായിരുന്നു. കെ.ആർ.ഗൗരിയമ്മ (ജനനം:14 ജൂലൈ 1919) 1957, 1960 കേരള നിയമസഭകളിൽ ചേർത്തലയിൽ നിന്നും 1965 മുതൽ 1977 വരെയും 1980 മുതൽ 2006 വരെയും അരൂരിൽ നിന്നും നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. ചേർത്തല താലൂക്കിലെ പട്ടണക്കാട് പ്രദേശത്തുള്ള അന്ധകാരനഴിയില്‍  കളത്തിപ്പറമ്പിൽ കെ. എ. രാമൻ, പാർവ്വതിയമ്മ എന്നിവരുടെ മകളായി 1919 ജൂലൈ 14-നാണു് ഗൗരിയമ്മ ജനിച്ചതു് തിരൂർ, ചേർത്തല എന്നിവിടങ്ങളിലെ സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം അവർ എറണാകുളം മഹാരാജാസ് കോളേജിൽ നിന്നും ബി.എ. ബിരുദവും തുടർന്നു് എറണാകുളം ലോ കോളേജിൽ നിന്നു് നിയമബിരുദവും കരസ്ഥമാക്കി.

               കമ്യൂണിസ്റ്റ് പാർട്ടിയുടെ സജീവപ്രവർത്തകനായിരുന്ന ജ്യേഷ്ഠസഹോദരൻ സുകുമാരന്റെ പ്രേരണയാൽ ഗൗരിയമ്മയും വിദ്യാർത്ഥിരാഷ്ട്രീയത്തിലേക്കു് ഇറങ്ങി. വിദ്യാർത്ഥി ആയിരിക്കുമ്പോൾ മുതൽ തന്നെ രാഷ്ട്രീയത്തിൽ ഗൗരിയമ്മ സജീവമായിരുന്നു. ഇ.എം.എസ്. മന്ത്രിസഭയിൽ   അംഗമായിരുന്ന പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവ് ടി വി തോമസിനെയാണ്  ഗൗരിയമ്മ വിവാഹം ചെയ്തത്.. എന്നാൽ 1964-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി രണ്ടായി പിളർന്നപ്പോൾ തോമസ് സി.പി.ഐയിലും ഗൗരിയമ്മ സിപി.എമ്മിലും ചേർന്നു..

. കേരളത്തിൽ  നടപ്പിലാക്കിയ ഭൂപരിഷ്കരണ നിയമത്തിന്റെ പ്രമുഖശില്പിയാണ് ഗൗരിയമ്മ.  ഏറ്റവുമധികം തവണ  നിയമസഭയിലേക്ക്   തിരഞ്ഞെടുക്കപ്പെട്ടയാൾ എന്ന റിക്കോർഡ് ഗൗരിയമ്മയുടെ പേരിലാണ്                 സംസ്ഥാനത്തിന്റെ സാമ്പത്തികവും സാമൂഹ്യവുമായ ചരിത്രഗതിയിൽ നിർണ്ണായകസ്വാധീനം ചെലുത്തുവാൻ കഴിഞ്ഞ പ്രമുഖ രാഷ്ട്രീയനേതാക്കളിൽ ഒരാളാണു് കെ.ആർ. ഗൗരിയമ്മ. അക്കാലത്ത് ഉന്നതമായി കരുതപ്പെട്ടിരുന്ന നിയമവിദ്യാഭ്യാസം തന്നെ തെരഞ്ഞെടുക്കാൻ തയ്യാറായ കേരളവനിതകളുടെ ആദ്യതലമുറയിൽ പെട്ട കെ.ആർ. ഗൗരിയമ്മ ആധുനികകേരളം കണ്ടിട്ടുള്ള ഏറ്റവും പ്രൗഢയായ വനിതാഭരണാധികാരിയായിരുന്നു. 1952-53, 1954-56 എന്നീ കാലഘട്ടങ്ങളിലെ തിരുവിതാംകൂർ-കൊച്ചി നിയമസഭകളിലും തുടർന്നു് കേരളസംസ്ഥാനത്തിന്റെ ആവിർഭാവത്തോടെ അഞ്ചാം നിയമസഭയിലൊഴികെ ഒന്നു മുതൽ പതിനൊന്നുവരെ എല്ലാ നിയമസഭകളിലും ഗൗരിയമ്മ അംഗമായിരുന്നിട്ടുണ്ടു്..1957,1967,1980,1987,2001 2004 എന്നീ വർഷങ്ങളിൽ രൂപം കൊണ്ട മന്ത്രിസഭകളിലും അവർ അംഗമായിരുന്നു.കേരളത്തിൽ കമ്മ്യൂണിസ്റ്റ് മന്ത്രിസഭകളിലും എ.കെ. ആന്റണിയും ഉമ്മൻ ചാണ്ടിയും നയിച്ച ഐക്യ ജനാധിപത്യ മുന്നണി മന്ത്രിസഭകളിലും അവർ പ്രധാനപ്പെട്ട വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്.കമ്മ്യൂണിസ്റ്റ് പാർട്ടി (മാർക്സിസ്റ്റ്)   സംസ്ഥാന സെക്രട്ടറിയറ്റ്  അംഗമായിരുന്ന  ഗൗരിയമ്മ   പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ടതിനെത്തുടർന്ന് ജനാധിപത്യ സംരക്ഷണ സമിതി (ജെ.എസ്.എസ്) രൂപവത്കരിച്ചു. അതോടെ  അവര്‍ വളര്‍ത്തി വലുതാക്കിയ കമ്മ്യുണിസ്റ്റ്  പ്രസ്ഥാനത്തില്‍  നിന്ന്   അവര്‍ അകലുകയും  രാഷ്ട്രീയമായി  എതിര്‍ക്യാമ്പില്‍  എത്തുകയും  ചെയ്തു. കമ്മ്യുണിസ്റ്റ്      പാര്‍ട്ടിയുടെ ചില സമുന്നത നേതാക്കളുമായുള്ള അകല്‍ച്ച സംബന്ധിച്ച് ഒട്ടേറെ അഭ്യുഹങ്ങള്‍ ഉണ്ട്. ആരുടെ മുന്നിലും  തലകുനിക്കാത്ത  വ്യക്തിത്വത്തിന് ഉടമയായിരുന്നു  ഗൗരിയമ്മ. ഗൌരിയമ്മയോളം  തലയെടുപ്പുള്ള  മറ്റൊരു വനിതാ നേതാവ് കേരളം കണ്ടിട്ടില്ല. സാധാരണക്കാരായ  ജനവിഭാഗങ്ങള്‍ക്കും  തൊഴിലാളി വര്‍ഗത്തിനും  ഗൌരിയമ്മയിലുള്ള വിശ്വാസം അന്യുനമായിരുന്നു