ആപത്ത് ഒഴിവായി:ചൈനീസ് റോക്കറ്റ്സമുദ്രത്തിൽ വീണു

നിയന്ത്രണം വിട്ട ചൈനീസ് റോക്കറ്റ് ലോങ് മാര്‍ച്ച് 5 ബിയുടെ അവശിഷ്ടം ഭൗമാന്തരീക്ഷത്തിലേക്ക് കടന്ന് ഇന്ത്യാ മഹാ സമുദ്രത്തിൽ പതിച്ചു. ആപത്തു ഒഴിവായി.ഇന്ത്യൻ സമയം രാവിലെ ഒൻപതു മണിയോടെ റോക്കറ്റിന്റെ അവശിഷ്ടങ്ങൾ മാലിദ്വീപിന് സമീപം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചുവെന്ന് ചൈന അറിയിച്ചു. റോക്കറ്റില്‍ നിന്നുള്ള മിക്ക അവശിഷ്ടങ്ങളും അന്തരീക്ഷത്തില്‍ കത്തിനശിച്ചതായി ചൈനീസ് സ്റ്റേറ്റ് മാധ്യമങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ചൈനയുടെ ലാര്‍ജ് മോഡ്യുലര്‍ സ്‌പേസ് സ്റ്റേഷന്റെ പ്രധാനഭാഗം ടിയാന്‍ഹെ മൊഡ്യൂളിനെ ഏപ്രില്‍ 29ന് ഭ്രമണപഥത്തിലെത്തിച്ചിരുന്നു. ടിയാന്‍ഹെ മൊഡ്യൂളില്‍ നിന്ന് വേര്‍പെട്ട റോക്കറ്റിന്റെ പ്രധാന ഭാഗം ഭൂമിയിലേക്ക് സുരക്ഷിതമായി തിരികെ ഇറക്കാനുള്ള ശ്രമത്തിനിടെയാണ് നിയന്ത്രണം നഷ്ടമായത്.

100 അടി ഉയരവും 22 ടണ്‍ ഭാരവുമുള്ള റോക്കറ്റിന്റെ 18 ടണ്‍ ഭാരമുള്ള ഭാഗമാണ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചത്.