കോൺഗ്രസ്സ് നേതാവ് വി വി പ്രകാശ് അന്തരിച്ചു

മലപ്പുറം: മലപ്പുറം ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി  പ്രസിഡണ്ടും നിലമ്പുർ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയുമായ വി വി പ്രകാശ് (56 )  ഇന്നു രാവിലെ ഹൃദയാഘാതം മൂലം അന്തരിച്ചു .  മഞ്ചേരിയിലെ ആശുപത്രിയിൽ ഇന്നലെ വൈകിയാണ് പ്രവേശിപ്പിച്ചത്. കെപിസിസി ജനറൽ സെക്രട്ടറി , കെഎസ്‌യു സംസ്ഥാന  സെക്രട്ടറി തുടങ്ങിയ പദവികൾ നേരത്തെ വഹിച്ചിരുന്നു. നിലമ്പുർ എടക്കരയിലാണ് ജനനം. എടക്കര ഈസ്റ്റ് സർവീസ്  സഹകരണ ബാങ്ക് ജീവനക്കാരി  സ്മിതയാണ് ഭാര്യ . വിദ്യാർത്ഥികളായ നന്ദന , നിള എന്നിവരാണ് മക്കൾ.