ഷംസീറിന്റെ ഭാര്യയുടെ നിയമനം കോടതി തടഞ്ഞു


കൊച്ചി എ എന്‍ ഷംസീർ എംഎൽഎയുടെ ഭാര്യസഹലയെ കണ്ണൂർ സർവകലാശാലയിൽ എച്ച്ആര്‍ഡി സെന്ററിലെ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്‌തികയില്‍ നിയമിക്കുന്നതിനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു . തസ്തികയിലേക്ക് നിയമനം നടത്തുന്നതിനായി ഏപ്രില്‍ 16ന് 30 ഉദ്യോഗാര്‍ത്ഥികളുടെ ഓൺലൈൻ അഭിമുഖം നടത്തിയിരുന്നു. ഇതില്‍ ഷംസീര്‍ എംഎല്‍എയുടെ ഭാര്യ ഷഹലയും ഉള്‍പ്പെട്ടിരുന്നു.
തെരെഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം മറികടന്ന് സഹലയെ സ്ഥിരനിയമനം നടത്താൻ നീക്കം നടക്കുന്നുവെന്നാണ് ആക്ഷേപം. .2020 ജൂണ്‍ മുപ്പതിനാണ് അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് നിയമന വിജ്ഞാപനം പുറപ്പെടുവിച്ചത്. യുജിസി വ്യവസ്ഥ അനുസരിച്ചു എച്ചആര്‍ഡി സെന്ററിലെ തസ്തികകള്‍ താല്‍ക്കാലികമാണെങ്കിലും അസിസ്റ്റന്റ് പ്രൊഫസറുടെ സ്ഥിരം തസ്തിക സൃഷ്ടിക്കാന്‍ സര്‍വകലാശാലയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക അനുമതി നല്‍കിയിരുന്നു. ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ നടത്തുന്നതിനുള്ള അറിയിപ്പ് അപേക്ഷകരായ 30 പേര്‍ക്ക് ഇമെയില്‍ ആയാണ് അയച്ചിരിക്കുന്നതെന്നുമാണ് ആരോപണം. ഷഹലയെ പിന്‍വാതിലിലൂടെ നിയമിക്കാനുള്ള നീക്കം നടക്കുന്നുവെന്ന ആരോപണം ഉയര്‍ത്തി സേവ് യൂണിവേഴിസിറ്റി ഫോറം ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു.. യോഗ്യതയുണ്ടെങ്കില്‍ തനിക്ക് എവിടെയും അഭിമുഖത്തിന് പോകാമെന്നു ഷഹലയുടെ പറയുന്നു.. ഷംസീറിന്റെ ഭാര്യയായതിനാല്‍ വീട്ടിൽ തന്നെ കഴിയണോയെന്നും ഷഹല ചോദിക്കുന്നു. എംഎല്‍എയുടെ ഭാര്യയായതിനാല്‍ തന്നെ വേട്ടയാടുകയാണത്രെ.