സരിതയ്ക്ക് 6 വർഷം കഠിന തടവ്
കോഴിക്കോട്” കോഴിക്കോട് സോളാര്‍ കേസില്‍ സരിത എസ് നായര്‍ക്ക് 6 വര്‍ഷം കഠിന തടവും 40000 രൂപ പിഴയും. കോഴിക്കോട്ടെ വ്യവസായി അബ്ദുൾ മജീദിൽ നിന്ന് 42.70ലക്ഷം രൂപ സരിതയും, ബിജു രാധാകൃഷ്ണനും ചേർന്ന് തട്ടിയെടുത്തെന്നതാണ് കേസ്. മുന്നാം പ്രതിയും, സരിതയുടെ ഡ്രൈവറുമായിരുന്ന മണിമോനെ കോടതി വെറുതെ വിട്ടിരുന്നു. നിരവധി കേസുകളിൽ സരിതയ്‌ക്കെതിരെ വാറണ്ട് ഉണ്ടെങ്കിലും ഇപ്പോഴാണ് അറസ്റ്റ്.കോഴിക്കോട് ജുഡീഷ്യൽ മജിസ്രേട് കോടതിയാണ് ഇന്ന് ഉച്ചതിരിഞ്ഞു ശിക്ഷ വിധിച്ചത്. സരിത കുറ്റക്കാരിയാണെന്ന് കോടതി രാവിലെ കണ്ടെത്തിയിരുന്നു. ബിജു രാധാകൃഷ്‌ണൻ ഇപ്പോൾ ക്വറന്റൈനിൽ ആയതിനാൽ കേസ് പിന്നീട് പരിഗണിക്കും.